പൊലീസുകാര്‍ വീടിന്റെ മതിലില്‍ മൂത്രമൊഴിച്ചു, ചോദ്യം ചെയ്ത വീട്ടുടമയ്ക്ക് മര്‍ദനം, പരാതി
വീടിനു സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കിളിമാനൂര്‍ ബെവ്കോ ഔട്ട്ലെറ്റിന് സമീപമാണ് സംഭവം. കിളിമാനൂര്‍ ഇരട്ടച്ചിറ റീനാ ഭവനില്‍ രജീഷ് നല്‍കിയ പരാതിയില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു. കിളിമാനൂര്‍ സ്വദേശി രജീഷിനെയാണ് മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പൊലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബിവറേജസ് ഔട്ലെറ്റില്‍ എത്തിയത്. രജീഷിന്റെ വീടിനു സമീപം വാഹനം […]
