കുട്ടികൾ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് ജപ്തി;ബാങ്കിനെതിരെ നിയമ നടപടിക്കൊരുങ്ങി അജേഷ്
മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തിക്കെതിരെ നിയമനടപടിക്കൊരുങ്ങി അജേഷ്. കുട്ടികൾ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് ജപ്തി നടപടികൾ സ്വീകരിച്ച ബാങ്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അജേഷ് പ്രതികരിച്ചു. മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് കുട്ടികൾ ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും കുട്ടികളെ കേൾക്കാതെ അവരെ പുറത്താക്കിയാണ് ജപ്തി നടന്നതെന്ന് അജേഷ് പറഞ്ഞു. ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്.വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ […]

