National News

യു.പി.ഐ ഇടപാടുകൾ സൗജന്യമായി തന്നെ തുടരും;സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി കേന്ദ്രം

  • 22nd August 2022
  • 0 Comments

യു.പി.ഐ. പേമെന്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി കേന്ദ്ര ധനകാര്യമന്ത്രാലയം. പ്രത്യേകനിരക്ക് ഈടാക്കാനുള്ള നിര്‍ദേശം ആര്‍.ബി.ഐ. പരിഗണിക്കുന്നെന്ന വാര്‍ത്തകളെക്കുറിച്ച് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.മൊബൈൽ ഫോണിലൂടെയുള്ള പണമിടപാടുകൾക്ക് ഫീ ഈടാക്കാൻ നിർദേശിച്ചുകൊണ്ട് ആർ.ബി.ഐ ഡിസ്‌കഷൻ പേപ്പർ പുറത്തിറക്കിയിരുന്നു. ഉപയോക്താക്കളില്‍നിന്ന് ഇത്തരത്തില്‍ തുക ഈടാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്ല. സാധാരണ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സേവനവും സാമ്പത്തിക രംഗത്തിന് ഉത്പാദന നേട്ടവും ഉറപ്പുവരുത്തുന്ന സംവിധാനമാണ് യു.പി.ഐ. യെന്നും മന്ത്രാലയം പറഞ്ഞു.ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യു.പി.ഐ […]

error: Protected Content !!