Kerala News

നിപ ബാധിച്ച ഒൻപത് വയസ്സുകാരൻ തിരികെ ജീവിതത്തിലേക്ക്; ഇത്രയും ദിവസം വെന്റിലേറ്ററിൽ കിടന്നയാൾ തിരിച്ച് വരുന്നത് നിപാ ചരിത്രത്തിൽ ആദ്യം

  • 29th September 2023
  • 0 Comments

നിപ ബാധിച്ച് വെന്റലേറ്ററിലായ ഒൻപത് വയസ്സുകാരൻ പൂർണആരോ​ഗ്യവാനായി തിരികെ ജീവിതത്തിലേക്ക്. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്നും നിപാ ചരിത്രത്തിലെ ആദ്യ അനുഭവമാണിതെന്നും കുട്ടിയെ ചികിത്സിച്ച കോഴിക്കോട് മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് വിഭാ​ഗം തലവൻ ഡോക്ടർ സതീഷ് കുമാർ പറഞ്ഞു.കുട്ടിക്ക് വെന്റിലേറ്ററിൽ മികച്ച പരിചരണം നൽകാൻ കഴിഞ്ഞതാണ് നേട്ടമായത്.റിബാവൈറിൻ, റംഡിസീവർ എന്നീ മരുന്നുകൾ ഉപയോ​ഗിച്ചായിരുന്നു ചികിത്സ. കുട്ടിയെ രക്ഷിക്കാനായത് വലിയ […]

Kerala News

നിപ ഹൈറിസ്ക്ക് വിഭാ​ഗത്തിൽപ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവ് ; വീണാ ജോർജ്.

  • 18th September 2023
  • 0 Comments

നിപ ഹൈറിസ്ക്ക് വിഭാ​ഗത്തിൽപ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .ഇതിലൊരാൾ രണ്ടാമത് മരിച്ച രോഗിയുടെ സമ്പർക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്. കൂടാതെ , മറ്റൊരു ആരോഗ്യ പ്രവർത്തകയും നെഗറ്റീവ് പട്ടികയിൽഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘം ഇന്നും ഫീൽഡിൽ ഉണ്ടെന്നും അതിൽ ഒരു സംഘം ഇന്ന് മടങ്ങുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസംഘവുമായിനടത്തിയ ചർച്ചയിൽ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘത്തിന് തൃപ്തിയാണെന്നും വീണാ ജോർജ്എം പറഞ്ഞു.

Kerala News

ചക്രവാതചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; അഞ്ച് ദിവസം കൂടി കനത്ത മഴ, മലമ്പുഴ ഡാം തുറന്നു

  • 31st August 2022
  • 0 Comments

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത്. തമിഴ്‌നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തി. 55 കി.മീ. വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുമെന്നും […]

Kerala News

കനത്തമഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ദേശീയ ദുരന്തനിവാരണസേനയെ വിന്യസിക്കും

  • 29th August 2022
  • 0 Comments

ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇതിന് പുറമേ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ […]

Kerala News

സംസ്ഥാനത്ത് മഴ ശക്തം; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഡാമുകള്‍ നിറയുന്നു; കണ്‍ട്രോള്‍ റൂം തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

  • 1st August 2022
  • 0 Comments

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ, ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ ആണ് റെഡ് അലര്‍ട്ട്. മീങ്കര, […]

Kerala News

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു, മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍

  • 1st August 2022
  • 0 Comments

കേരളത്തില്‍ കാലവര്‍ഷം കനത്തു. അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആദ്യം മധ്യ, തെക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ മഴ കിട്ടുക. പിന്നീട് വടക്കും മഴ കനക്കും. വയനാട്, കാസര്‍കോട് ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലും മഴ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. വയനാട്, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും. സംസ്ഥാനത്ത് […]

Kerala News

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; വരും മണിക്കൂറില്‍ 13 ജില്ലയിലും മഴ സാധ്യത

  • 30th July 2022
  • 0 Comments

ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ പതിമൂന്ന് ജില്ലകളിലും മഴ സാധ്യത. വൈകിട്ട് നാല് മണിക്ക് ശേഷമുള്ള അറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം നേരത്തെ പ്രഖ്യാപിച്ച […]

National News

രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നു, 21,880 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 60 മരണം

  • 22nd July 2022
  • 0 Comments

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. രാജ്യത്ത് ഇന്നലെ 21,880 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അവസാന 24 മണിക്കൂറില്‍ 60 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ ആകെ 5,25,930 പേര്‍ രോഗം ബാധിച്ചു മരിച്ചു. നിലവില്‍ 1,49,482 പേര്‍ക്കാണ് രോഗം. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.34% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം […]

National News

രാജ്യത്ത് 20,528 പുതിയ കൊവിഡ് കേസുകള്‍, 49 മരണം, സജീവരോഗികള്‍ ഒന്നരലക്ഷത്തിലേക്ക്

  • 17th July 2022
  • 0 Comments

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,528 പുതിയ കൊവിഡ് കേസുകളും 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,43,449 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.47% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,790 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,81,441 ആയി. രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 4.55 […]

Kerala News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തീരമേഖലയില്‍ ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  • 17th July 2022
  • 0 Comments

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ ലഭിച്ച മലയോര മേഖലകളില്‍ പ്രത്യേകം ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദങ്ങളും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് മഴയ്ക്ക് കാരണം. ന്യൂനമര്‍ദ്ദങ്ങള്‍ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. […]

error: Protected Content !!