മര്‍കസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘ഉപജീവനം’ പദ്ധതി ഉദ്ഘാടനം ചെയ്തു
കാരന്തൂര്‍; മര്‍കസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ഉപജീവനം’ പദ്ധതി മര്‍കസ് ജനറല്‍ മാനേജറും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ഒരു കുടുംബത്തിന് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് എന്‍.പി.സുരേഷ്, പ്രിന്‍സിപ്പാള്‍ ടി.പി.അബ്ദുസ്സമദ്, പ്രോഗ്രാം ഓഫീസര്‍ കെ.വി. ജ്യോതിഷ്, കെ.എം.ഫിറോസ് ബാബു ‘പി.എ. നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.