കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് സര്‍വ്വേ; ബംഗാളില്‍ തൃണമൂലും തമിഴ്‌നാട്ടില്‍ യുപിഎ സഖ്യവും
കേരളത്തില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയെന്ന് സര്‍വേ. എബിപി-സി വോട്ടര്‍ സംയുക്ത സര്‍വ്വേയിലാണ് തുടര്‍ഭരണ സാധ്യത കാണിച്ചുകൊണ്ട് ഫലം വന്നത്. 140 അംഗ നിയമസഭയില്‍ 85 സീറ്റും ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് സര്‍വേ ഫലം. 2016ല്‍ 91സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇടതുപക്ഷത്തിന് 41.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ഐക്യജനാധിപത്യ മുന്നണിക്ക് 34.6ഉം ബി.ജെ.പിക്ക് 15.3ഉം ശതമാനം വോട്ട് ലഭിക്കും. ഉമ്മന്‍ചാണ്ടിയേക്കാള്‍(22 ശതമാനം) ഇരട്ടി ജനസമ്മതനായ നേതാവാണ് പിണറായി വിജയന്‍(47 ശതമാനം) എന്നും സര്‍വേഫലം തെളിയിക്കുന്നു. എബിപി നെറ്റ്വര്‍ക്കും സി-വോട്ടറും […]

