National

വാക്കുതർക്കം, യുപിയിൽ പൈപ്പിന്റെ പിടികൊണ്ട് ഭാര്യയെ അടിച്ചുകൊന്നു; ഭർത്താവ് പിടിയിൽ

ലക്നൗ: ചെറിയ അസ്വാരസ്യങ്ങളുടെ പേരിൽ ഉത്തർപ്ര​ദേശിൽ‌ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ബാഘ്പത് ജില്ലയിലെ ബറോട്ടിലെ വാസിദ്പൂർ ​ഗ്രാമത്തിലാണ് സംഭവം നടന്നത്. പൈപ്പിന്റെ പിടി ഉപയോ​ഗിച്ച് മർദ്ദിച്ചാണ് നീലം എന്ന സ്ത്രീയെ ഭർത്താവ് ധീരജ് കൊലപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.  വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ എന്നും വഴക്കായിരുന്നു. സംഭവം നടന്ന ദിവസം ധീരജും നീലുവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉടൻ തന്നെ വീട്ടിലെ പൈപ്പ് ഊരിയെടുത്ത് ധീരജ് നീലത്തെ മർദ്ദിക്കുകയായിരുന്നു. നീലം സംഭവസ്ഥലത്തുവച്ച് നിമിഷനേരംകൊണ്ട് തന്നെ […]

യുപിയില്‍ ലൗ ജിഹാദ് ആരോപിച്ച് അറസ്റ്റുചെയ്ത രണ്ടു യുവാക്കളെ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു

  • 19th December 2020
  • 0 Comments

യു.പിയില്‍ പുതിയ മതപരിവര്‍ത്തന നിയമപ്രകാരം അറസ്റ്റിലായ യുവാവിനും സഹോദരനും രണ്ടാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം മോചനം. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിന് തെളിവ് കണ്ടെത്താന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ഇവരെ വിട്ടയച്ചത്. എന്താണ് പറയേണ്ടത് എന്നറിയില്ല. പരസ്പര സമ്മതപ്രകാരമാണ് ഞങ്ങള്‍ വിവാഹം ചെയ്തത്. 15 ദിവസമാണ് അതിന്റെ പേരില്‍ ജയിലില്‍ കിടന്നത്. പുറത്തിറങ്ങാന്‍ പറ്റിയതില്‍ സന്തോഷം, യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബര്‍ 14നാണ് ഇരുവരെയും നിര്‍ബന്ധിത മതപരിവര്‍ത്തനാമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മൊറാദാബാദ് ജില്ലയിലെ 22കാരിയായ യുവതിയെ നിര്‍ബന്ധിത […]

National News

ഡോ.കഫീല്‍ ഖാന്റെ മോചനം; ഹൈക്കോടതി ഉത്തരവ് ചോദ്യം ചേയ്ത യുപി സര്‍ക്കാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

  • 17th December 2020
  • 0 Comments

ഡോ.കഫീല്‍ ഖാന്റെ മോചനത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വന്‍ തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ദേശസുരക്ഷനിയമ പ്രകാരം തടവിലാക്കപ്പെട്ട കഫീല്‍ ഖാനെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മോചിപ്പിച്ചത്. ഖാന്റെ അമ്മയായ നുസ്ഹത് പര്‍വീണിന്റെ ഹര്‍ജി പരിഗണിച്ച കോടതി, കഫീല്‍ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തിര മോചനത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ […]

സിദ്ദിഖ് കാപ്പന് ‘സിമി’ ബന്ധമെന്ന് ഉത്തർപ്രദേശ് സർക്കാർ;

  • 14th December 2020
  • 0 Comments

ഹത്റാസ് കേസ് റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപപ്രവർത്തകൻ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് യുപി സർക്കാർ . സിമിയുടെ മുൻ എക്സിക്യൂട്ടിവ് അം​ഗങ്ങളുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് അം​ഗങ്ങളായ അബ്ദുൾ മുകീത്, മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഫയസൽ, പി. കോയ, ​ഗൾഫാം ഹസൻ എന്നിവരുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ട്. ഇവരിൽ പലരും സിമിയുടെ എക്സിക്യൂട്ടീവ് അം​ഗങ്ങളാണ്. നിയമ […]

‘ലൗ ജിഹാദ്’ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

  • 29th November 2020
  • 0 Comments

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ‘ലൗ ജിഹാദ്’ തടയാനെന്ന പേരില്‍ പുതുതായി കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ശക്തമായ പ്രതിഷേധം വിവാദ നിയമത്തിനെതിരെ നിലനില്‍ക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഡിയോറാനിയ പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ യു.പി സര്‍ക്കാരിന്റെ നിയമത്തിനെതിരെ മതേതര രാജ്യത്തെ കരിനിയമം എന്ന് ചൂണ്ടിക്കാണിച്ച് പ്രതിഷേധം ശക്തമാവുകയാണ്. മുസ്ലിം മതത്തിലേക്ക് […]

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി വിജ്ഞാപനം ചെയ്തു

  • 28th November 2020
  • 0 Comments

നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി ഉത്തർപ്രദേശിൽ നിലവിൽ വന്നു. രാവിലെയാണ് ഗവർണർ ബില്ല് ഒർഡിനൻസായി വിജ്ഞാപനംചെയ്തത്. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻ കൂട്ടി സർക്കാരിനെ അറിയിച്ച് അനുമതി തേടണം എന്നതാണ് നിർദ്ദിഷ്ട ഓർഡിനൻസിലെ പ്രധാന നിർദേശം. സംസ്ഥാന ആഭ്യന്തരവകുപ്പ് ആണ് ബില്ല് തയാറാക്കിയത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ നിയമസഭയിൽ അവതരിപ്പിയ്ക്കും.ലവ് ജീഹാദിനെതിരായാണ് നിയമ നിർമാണം എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ന് ഗവർണർ ഒപ്പിട്ട ഓർഡിനൻസിൽ ഒരിടത്തും ലവ് ജിഹാദ് എന്ന […]

ഉത്തര്‍പ്രദേശില്‍ ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ദുര്‍മന്ത്രവാദത്തിനായി കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്തു

  • 17th November 2020
  • 0 Comments

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായതായി പൊലീസ് റിപ്പോര്‍ട്ട്. കൊലയാളികള്‍ കുട്ടിയുടെ മൃതദേഹം വികൃമാക്കുകയും ശരീരത്തില്‍ നിന്ന് ശ്വാസകോശം പുറത്തെടുക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. ദുര്‍മന്ത്രവാദത്തിനായാണ് പ്രതികള്‍ ബലാത്സംഗത്തിന് ശേഷം കുട്ടിയുടെ ശരീരത്തില്‍ നിന്ന് ശ്വാസകോശം പുറത്തെടുത്തതെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ദീപാവലി ദിവസമാണ് പെണ്‍കുട്ടിയെ കാണാതായത്. യു.പിയിലെ ഘട്ടംപൂര്‍ പ്രദേശത്താണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞത് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് […]

സിദ്ദിഖ് കാപ്പന്റെ ജാമ്യം; യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്

  • 16th November 2020
  • 0 Comments

ഹാഥ്‌റസിലെ ബലാത്സംഗകൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ പൊലീസിനും യുപി സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും, യുപി സര്‍ക്കാരിനും പൊലീസിനും എന്താണ് പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേസ് ഇനി വെള്ളിയാഴ്ച പരിഗണിക്കും. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കെയുഡബ്ല്യുജെ ദില്ലി ഘടകം നല്‍കിയ ഹര്‍ജിയില്‍ […]

‘രാമരാജ്യം vs യമരാജ്യം’; കേരളത്തെ അഭിനന്ദിച്ചും യുപിയെ പരിഹസിച്ചും പ്രശാന്ത് ഭൂഷണ്‍

  • 31st October 2020
  • 0 Comments

മികച്ച സംസ്ഥാനങ്ങളുടെ പബ്ലിക് അഫയേഴ്‌സ് പട്ടിക പുറത്ത് വന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെ പരിഹസിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തും ഉത്തര്‍പ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ കുറിപ്പ്. ‘കേരളത്തില്‍ മികച്ച ഭരണം, ഉത്തര്‍പ്രദേശ് ഏറ്റവും മോശം, രാമരാജ്യം vs യമരാജ്യം’ എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഇത് നാലാം തവണയാണ് കേരളം […]

Kerala National News

യു.പിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സമാജ്‍വാദി പാര്‍ട്ടി.

  • 19th October 2020
  • 0 Comments

യോഗി സര്‍ക്കാര്‍ ഭരണം ക്രിമിനലുകള്‍ക്ക് മുന്‍പില്‍ അടിയറ വെച്ചിരിക്കുകയാണെന്ന് സമാജ്‍വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ ക്രമസമാധാനനില തകര്‍ന്നെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സമാജ്‍വാദി പാര്‍ട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ക്രമാസമാധാന നില കൊലയ്ക്ക് കൊടുക്കുകയാണ്. കുറ്റവാളികള്‍ക്ക് മുന്‍പില്‍ ഭരണം അടിയറ വെച്ചിരിക്കുന്നു. ബല്ലിയയെ ഭയമാണെന്ന് യോഗി ആദിത്യനാഥ് തന്നെ പറയുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. എന്തുകൊണ്ടാണ് ബല്ലിയയെ ഇപ്പോള്‍ പേടിക്കുന്നത്. കാരണം നിങ്ങളുടെ ഗുണ്ടകള്‍ ദലിതുകളെ കൊല്ലുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഗുണ്ടകളെ ഭയമാണ്. ബല്ലിയ സംഭവത്തില്‍ […]

error: Protected Content !!