പശുക്കള്‍ക്ക് പ്രത്യേക ആംബുലന്‍സ് സര്‍വീസ്; പദ്ധതിയുമായി ഉത്തർപ്രദേശ് ഡിസംബറോടെ ആരംഭിക്കും
പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി യു പി സര്‍ക്കാര്‍.ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. പദ്ധതിക്കായി 515 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം എര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നും മന്ത്രി അവകാശപ്പെട്ടു. ഗുരുതര രോഗങ്ങള്‍ ബാധിച്ച പശുക്കള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ആളുകളുടെ പരാതി സ്വീകരിക്കാന്‍ ലഖ്‌നൗവില്‍ പ്രത്യേക […]







