National News

താന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥി തെറ്റിദ്ധരിച്ച സംഭവം, യുപിയിലെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് അഖിലേഷ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് തെറ്റിദ്ധരിച്ച സംഭവം ഓര്‍ത്തെടുത്ത് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. യുപിയിലെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തെ സൂചിപ്പിച്ചാണ് അഖിലേഷ് ഈ കാര്യം പറഞ്ഞത്. സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു യാദവ്. ‘ഒരിക്കല്‍ ഒരു പ്രൈമറി സ്‌കൂളില്‍ പോയപ്പോള്‍ അവിടെ പഠിച്ച ഒരു വിദ്യാര്‍ഥി എന്നെ തിരിച്ചറിഞ്ഞില്ല. ഞാന്‍ ആരാണെന്ന് അറിയുമോ എന്ന് ഞാന്‍ ആ കുട്ടിയോട് ചോദിച്ചു. രാഹുല്‍ ഗാന്ധിയല്ലേ എന്നാണ് കുട്ടി നല്‍കിയ […]

National News

സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിച്ചില്ല, പൊലീസ് മേധാവിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് യോഗി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ജോലിയില്‍ ശ്രദ്ധിക്കുന്നില്ലെന്നും ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി മുകുള്‍ ഗോയലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി യോഗി സര്‍ക്കാര്‍. സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ ജനറലായി (ഡിജി) ഗോയലിന് പുതിയ ചുമതല നല്‍കി. ജോലിയില്‍ താത്പര്യം കാണിക്കുന്നില്ലെന്നും ഗോയലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഗോയലിന് പകരം പ്രശാന്ത് കുമാറിനെ തല്‍സ്ഥാനത്തേക്ക് നിയമിക്കും. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. ഇത് യോഗി ആദിത്യനാഥിന് അതൃപ്തിയുണ്ടാക്കിയെന്ന് […]

National News

ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് അന്തിമവിധി; യുപിയില്‍ രണ്ടാം ഘട്ടം;വോട്ടെടുപ്പ് പുരോഗമിക്കുന്നു: ഗോവയില്‍ 44%, യുപിയില്‍ 40%, ഉത്തരാഖണ്ഡ്‌ 35%

  • 14th February 2022
  • 0 Comments

രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് (യുപി) സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. യുപിയിലെ രണ്ടാം ഘട്ടമാണിത്. ഗോവയിലും യുപിയിലും വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിച്ചു. ഉത്തരാഖണ്ഡില്‍ എട്ട് മണിക്കാണ് പോളിങ് തുടങ്ങിയത്.ഉത്തർപ്രദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ് നിലവിൽ സംസ്ഥാനത്ത് 40% പോളിംഗ് രേഖപ്പെടുത്തി. സഹരൻപൂർ – 42.44%ബിജ്‌നോർ – 38.64%മൊറാദാബാദ് – 42.28%സംഭാൽ – 38.01 %രാംപൂർ – 40.10%അംരോഹ – 40.90%ബദായൂൺ – 35.57%ബറേലി – 39.41 % ഗോവ – 44.63% […]

Kerala News

ബി.ജെ.പി.യെ ഞെട്ടിച്ച് മന്ത്രിയുടെ രാജി;സ്വാമി പ്രസാദ് മൗര്യ രാജിവച്ച് എസ്.പിയില്‍ ചേർന്നു

  • 11th January 2022
  • 0 Comments

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് മന്ത്രിയുടെ രാജി. തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു.ഏതാനും ചില എം.എല്‍.എമാരും അദ്ദേഹത്തോടൊപ്പം എസ്.പിയില്‍ ചേക്കേറുമെന്നാണ് സൂചന. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തീരുമാനം. പല തവണ എം.എല്‍.എയായിട്ടുള്ള മൗര്യ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ്. 2016 ല്‍ മായാവതിയുടെ ബിഎസ്പി വിട്ടാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്‌.ബിജെപി ഭരണത്തിൽ ഒബിസി, ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുകയാണെന്നും സമാജ് വാദി പാർട്ടിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും […]

National News

യൂപി അടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

  • 8th January 2022
  • 0 Comments

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പനയുള്ള തീയതി പ്രഖ്യാപനം ഇന്ന്. വൈകിട്ട് 3.30-ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. ക‍ർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാവും ഇക്കുറി തെര‍ഞ്ഞെടുപ്പ് പ്രചാരണം. ഇക്കാര്യത്തിൽ വ്യക്തമായ മാ‍​ർ​​ഗനി‍ർദേശം കമ്മീഷൻ നൽകാൻ സാധ്യത ഉണ്ട്

National News

എല്ലാ പാർട്ടികളും തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു; ഉത്തർപ്രദേശിൽ നിയമസഭാ തെരെഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 30th December 2021
  • 0 Comments

എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെതിനെ തുടർന്ന് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാലികൾ നിയന്ത്രിക്കണമോ എന്നതില്‍ തീരുമാനമെടുക്കുമെന്നും സുശീൽ ചന്ദ്ര പറഞ്ഞു . യുപിയിലെ വോട്ടർപട്ടിക ജനുവരി 5 ന് പുറത്തിറക്കും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവെരയായിരിക്കും വോട്ടെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകുമെന്നും കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള […]

National News

കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്;നീതി ആയോഗ് ദേശീയ ആരോഗ്യ സൂചികയിൽ , ഏറ്റവും പിന്നിൽ യൂ പി

  • 27th December 2021
  • 0 Comments

നീതി ആയോഗ് തയാറാക്കിയ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്.ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്.2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. തമിഴ്‌നാടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തെലങ്കാനയും, ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.എന്നാൽ ആരോഗ്യ മേഖലയിൽ ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന സംസ്ഥാനവും ഉത്തർ പ്രദേശാണെന്ന് പട്ടികയിൽ പറയുന്നു.ചെറുസംസ്ഥാനങ്ങളിൽ മിസോറാമാണ് ഏറ്റവും വേഗത്തിൽ വളർച്ച നേടിയ സംസ്ഥാനം.

National News

പിടിച്ചെടുത്തത് 177 കോടി,നോട്ടുകൾ എണ്ണിത്തീരാൻ എടുത്തത് ഒന്നര ദിവസം, പണം കൊണ്ടുപോകാൻ കണ്ടെയിനർ

  • 25th December 2021
  • 0 Comments

കാൺപൂരിൽ വ്യവസായി പിയൂഷ് ജെയിനിന്റെ വീട്ടിൽ നടന്ന റെയ്‌ഡിൽ 177 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ആദായ നികുതി വകുപ്പ് സംഘം 36 മണിക്കൂർ എടുത്താണ് റെയ്ഡ് പൂർത്തിയാക്കിയത്.. 5 നോട്ടെണ്ണൽ മെഷീനുകൾ ഉപയോഗിച്ചാണ് പിടിച്ചെടുത്ത പണം എണ്ണിത്തീർത്തത്. കണ്ടെയിനർ ലോറിയിലാണ് ഉദ്യോഗസ്ഥർ പണം കൊണ്ടുപോയത്. പീയൂഷ് ജെയിൻ ഷെൽ കമ്പനികൾ വഴി പണം വകമാറ്റിയെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ആദായനികുതി വകുപ്പിന്റേയും ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലിന്റെയും നേതൃത്വത്തിലായിരുന്നു പിയൂഷ് ജെയിനിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പീയൂഷ് […]

National News

ഫോൺ നിരന്തരം ചോർത്തുന്നു;മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു ആരോപണവുമായി പ്രിയങ്ക

  • 21st December 2021
  • 0 Comments

തന്റെ ഫോൺ നിരന്തരം ചോർത്തുന്നുവെന്ന് യുപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ സർക്കാർ ഹാക്കുചെയ്‌തെന്ന് പ്രിയങ്ക ആരോപിച്ചു. യോഗി ആദിത്യനാഥ് സർക്കാർ എന്തിനാണ് തങ്ങളെ ഇത്രയും ഭയക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് യുപി സര്‍ക്കാരിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.അഖിലേഷ് യാദവിന്റെ ആരോപണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഫോണ്‍ ചോര്‍ത്തല്‍ അവിടെ നില്‍ക്കട്ടെ, എന്റെ […]

National News

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങി കര്‍ണാടകയും

  • 21st December 2021
  • 0 Comments

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മാതൃകയിൽ നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് കര്‍ണാടകയിലെയും നിയമം. അതിന് പുറമെ, നിയമപരമായ മതം മാറ്റത്തിനും കടമ്പകളേറെ കടക്കണം . ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി […]

error: Protected Content !!