National News

ഹെല്‍മെറ്റിടാത്തതിന് പിഴ ചുമത്തി;പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് ലൈൻമാൻ;സംഭവം ഉത്തർപ്രദേശിൽ

  • 25th August 2022
  • 0 Comments

ഉത്തര്‍പ്രദേശിലെ ബറേലിയിൽ ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് പിഴ ചുമത്തിയതോടെ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം കട്ട് ചെയ്ത് ലൈന്‍മാന്‍.താനാഭവൻ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണമാണ് ലൈൻമാൻ തടസപ്പെടുത്തിയത്. ഓഗസ്റ്റ് 23 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ പോവുകയായിരുന്നു മെഹ്താബ് എന്ന ലൈന്‍മാന്‍. ഇതുകണ്ട പൊലീസുകാരന്‍ വണ്ടി നിര്‍ത്തിക്കുകയും പിഴയായി ആറായിരം രൂപ ചുമത്തുകയും ചെയ്തു.എന്നാൽ പിഴയിൽ നിന്നും ഒഴിവാക്കാൻ ഇയാൾ അപേക്ഷിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇത് കേട്ടില്ല .പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം […]

National News

അയൽവാസിയുടെ വീട്ടിൽനിന്ന് പിടികൂടിയ പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദർശനം;ഒടുവിൽ പാമ്പ് കടിയേറ്റ് ദാരുണാന്ത്യം

  • 22nd August 2022
  • 0 Comments

അയൽവാസിയുടെ വീട്ടിൽനിന്ന് പിടികൂടിയ പാമ്പിനെ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു.ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം.പാമ്പ് പിടുത്തത്തിൽ പ്രസിദ്ധനായ ദേവേന്ദ്ര മിശ്ര എന്നയാളെയാണ് അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പിന്റെ കടിയേറ്റ് മരിച്ചത്.അയൽവാസിയായ രവീന്ദ്ര കുമാർ എന്നയാളുടെ വീട്ടിൽ നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ കഴിഞ്ഞ ദിവസമാണ് ദേവേന്ദ്ര മിശ്ര പിടികൂടിയത്. പിടിച്ച പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദേശവാസികൾക്കു മുൻപിൽ പ്രദർശിപ്പിക്കുകയും ശേഷം ഇയാൾ കഴുത്തിൽ ചുറ്റിയ പാമ്പുമായി ഗ്രാമം ചുറ്റിനടന്നു. രണ്ട് മണിക്കൂറോളം പാമ്പിനെയും […]

National News

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗിലാക്കി, യുവതി പോലീസ് പിടിയില്‍

  • 9th August 2022
  • 0 Comments

കാമുകനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോകുന്നതിനിടെ യുവതി പോലീസിന്റെ പിടിയിലായി. ഇരുപത്തിമൂന്നുകാരനായ ഫിറോസ് അലിയെ ആണ് ഗാസിയാബാദ് സ്വദേശിനിയായ പ്രീതി കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്. രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ബാഗുമായി പോകുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ തന്റെ കാമുകനായിരുന്നുവെന്ന് പ്രീതി വെളിപ്പെടുത്തിയത്. നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. […]

National News

സൈക്കിള്‍ സവാരിക്കിടെ സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് ബിജെപി എം എല്‍ എയ്ക്ക് പരിക്ക്

  • 1st August 2022
  • 0 Comments

സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് ബി.ജെ.പി എം.എല്‍.എയ്ക്ക് പരിക്ക്. സൈക്കിള്‍ സവാരിക്കിടെയാണ് യുപിയിലെ ബി.ജെ.പി. നേതാവും ജെവാര്‍ എം.എല്‍.എ. യുമായ ധീരേന്ദ്ര സിങ്ങിന് പരിക്കേറ്റത്. കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം ശനിയാഴ്ച രാത്രി 7.30- ഓടെയുണ്ടായ അപകടത്തിലാണ് 55 കാരനായ എം.എല്‍.എയ്ക്ക് പരിക്കേറ്റത്. എം.എല്‍.എ. പതിവ് സൈക്കിള്‍ സവാരിക്കായി പോയതാണെന്നും ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നതായും അനുയായികള്‍ പറഞ്ഞു. വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നു. കൈമുട്ടിന് സാരമായി പരിക്കേറ്റ എം.എല്‍.എ. യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈമുട്ടിന് പൊട്ടലുണ്ടായിരുന്നതിനെ […]

Kerala National

യോഗിക്ക് തിരിച്ചടി; ദളിത് ആയതിനാല്‍ അപമാനം സഹിക്കാന്‍ വയ്യ, യു.പിയില്‍ ഒരു മന്ത്രി രാജിവെച്ചു

  • 20th July 2022
  • 0 Comments

ദളിതനായതിനാല്‍ തന്നെ മാറ്റിനിര്‍ത്തിയതെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജികത്ത് അയച്ചത്. 100 ദിവസമായി തനിക്ക് ഒരു ജോലിയും നല്‍കിയിട്ടില്ലെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ ദിനേശ് ഖാതിക് പറയുന്നു. ഇതു വല്ലാതെ വേദനിപ്പിച്ചു. അതിനാലാണ് രാജിവയ്ക്കുന്നതെന്നും വകുപ്പുതല സ്ഥലം മാറ്റത്തില്‍ ക്രമക്കേടുണ്ടെന്നും കത്തില്‍ പറയുന്നു. ”ദലിതനായതിനാല്‍ എനിക്ക് ഒരു പ്രാധാന്യവും നല്‍കിയില്ല. മന്ത്രി എന്ന നിലയില്‍ അധികാരമില്ല. എന്നെ ഒരു യോഗത്തിനും […]

National News

‘നാട്ടിലെങ്ങും വരള്‍ച്ച’മഴ ദൈവത്തെ പ്രീതിപെടുത്താൻ യു പിയില്‍ തവളകളുടെ വിവാഹം നടത്തി

  • 20th July 2022
  • 0 Comments

മഴദൈവത്തെ പ്രീതിപ്പെടുത്താൻ ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിൽ തവളകളുടെ വിവാഹം നടത്തി.ഗൊരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തിൽ ഹിന്ദു മഹാസംഘാണ് ചടങ്ങ് സംഘടിപ്പിച്ചത്.തവളകളെ മാല ചാര്‍ത്തിച്ച് പുഷ്പവൃഷ്ടി നടത്തി.തവളക്കല്യാണത്തിലൂടെ മഴ ദൈവം പ്രീതിപ്പെടുമെന്നും മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് നാട്ടുകാര്‍. “നാട്ടിലെങ്ങും വരള്‍ച്ചയാണ്. സാവൻ മാസത്തിന്റെ അഞ്ച് ദിവസം ഇതിനകം കഴിഞ്ഞു. പക്ഷേ മഴയില്ല. മഴ പെയ്യാന്‍ ഞങ്ങള്‍ പൂജകള്‍ നടത്തി. ഇപ്പോൾ ഞങ്ങൾ തവളകളുടെ വിവാഹം സംഘടിപ്പിച്ചു.അത് ആചാരത്തിന്‍റെ ഭാഗമാണ്”- മഹാസംഘ് നേതാവ് രമാകാന്ത് വര്‍മ പറഞ്ഞു.നേരത്തെ മഹാരാജ്‍ഗഞ്ചില്‍ മഴ കിട്ടാന്‍ ജനങ്ങള്‍ […]

National News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തു, ഭാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു, ദമ്പതികള്‍ അറസ്റ്റില്‍

  • 16th July 2022
  • 0 Comments

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയിലെ ഫൈസ്ഗഞ്ച് ബേട്ടാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി ഫൈസ്ഗഞ്ച് ബേട്ടാ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ചരണ്‍ സിങ് റാണ മാധ്യമങ്ങളോട് പറഞ്ഞു. പോക്‌സോ, ഐടി വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടക്കുമ്പോള്‍ […]

National News

യുപിയിലെ ബുൾഡോസർ നടപടിക്ക് സ്റ്റേയില്ല,യുപി സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

  • 16th June 2022
  • 0 Comments

പ്രവാചക നിന്ദ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.ഉത്തർപ്രദേശ് സർക്കാരിന്റെ കയ്യേറ്റ വിരുദ്ധ യജ്ഞം ചട്ടങ്ങൾക്കനുസൃതമായി നടത്തണമെന്ന് സുപ്രീം കോടതി അറിയിച്ചു.മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചു. അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും വാദം കേൾക്കും.കേസ് പരിഗണിക്കവേ, പ്രയാഗ്‍രാജിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങൾ യുപി സർക്കാർ പാലിച്ചിരുന്നോയെന്ന് സുപ്രീംകോടതി ചോദിച്ചു. പൊളിക്കുന്നത് […]

Kerala News

പബ്ജി കളിക്കുന്നത് തടഞ്ഞു; യുപിയില്‍ അമ്മയെ മകന്‍ വെടിവച്ച് കൊന്നു

പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് മകന്‍ അമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തത്.തലയ്ക്ക് വെടിയേറ്റ അമ്മ ഉടന്‍ മരിച്ചു. കുട്ടി ഗെയിമിന് അടിമയായിരുന്നെന്നും കളിക്കുന്നതില്‍നിന്ന് അമ്മ തടയാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് 9 വയസ്സുകാരിയായ സഹോദരിയെ ഭീഷണിപ്പെടുത്തി. ശേഷം മൃതദേഹം ഒളിപ്പിച്ചു. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍ കുട്ടി റൂം ഫ്രഷ്നര്‍ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. ജോലിക്കായി വീട്ടിലെത്തിയ […]

National News

ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശിലെ രാംപുര്‍, അസംഗഢ് ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ സമീപകാല നിയമസഭാ ഫലങ്ങള്‍ കണക്കിലെടുത്ത് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ പുനര്‍നിര്‍മ്മാണമാണ് ആദ്യം വേണ്ടതെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടി തീരുമാനം. സമാജ് വാദിയുടെ സിറ്റിങ് സീറ്റുകളാണ് രാംപുര്‍, അസംഗഢ് ലോക്സഭാ മണ്ഡലങ്ങള്‍. ജൂണ്‍ 23-നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. 26-നാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബിഎസ്പിയും ബിജെപിയും കളം നിറയുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമാജ്വാദി പാര്‍ട്ടി […]

error: Protected Content !!