National News

വരൻ വിവാഹവേദിയിൽ വച്ച് ചുംബിച്ചു;കല്യാണം വേണ്ടെന്ന് വധു,പോലീസിനെ വിളിച്ചു

  • 1st December 2022
  • 0 Comments

വിവാഹ വേദിയിൽ വച്ച് തന്നെ പരസ്യമായി ചുംബിച്ചതിനെ തുടർന്ന് വിവാഹം ഉപേക്ഷിച്ച് യുവതി.. ദമ്പതികൾ പരസ്പ്പരം വിവാഹമാല അണിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിത ചുംബനം.എന്നാല്‍ ഇത് വധുവിന് ഇഷ്ടമായില്ല. പിന്നാലെ വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ 23കാരിയായ വധു പൊലീസിനെ വിളിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സംഫാലിലാണ് വിവാഹ വേദി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായത്. സുഹൃത്തുക്കളുമായി ഒരു പന്തയത്തിൽ വിജയിക്കാൻ വരൻ തന്നെ ചുംബിച്ചെന്നും യുവാവിൻ്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും ബിരുദധാരിയായ 23 കാരി പറഞ്ഞു. പൊലീസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വധു […]

National

ഡൽഹിയിലെ ശ്രദ്ധാ മോഡൽ കൊലപാതകം യുപിയിലും; മറ്റൊരാളെ വിവാഹം കഴിച്ച യുവതിയെ കഷ്ണങ്ങളാക്കി യുവാവ്

  • 21st November 2022
  • 0 Comments

ഡൽഹിയിലെ ശ്രദ്ധാ മോഡൽ കൊലപാതകം ഉത്തർ പ്രദേശിലും. 22 കാരിയായ ആരാധന പ്രജാപതി യുവതിയെ ആറ് കഷ്ണങ്ങളാക്കിയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രിൻസ് രാജ അറസ്റ്റിലായി. യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. നവംബർ 9നാണ് പ്രിൻസ് ആരാധനയെ കൂട്ടി ക്ഷേത്രത്തിലെത്തുന്നത്. തുടർന്ന് സമീപത്തുള്ള കരിമ്പിൻ കാട്ടിൽ കൊണ്ടുപോയി ബന്ധു സർവേഷിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശരീരം ആറ് കഷ്ണമാക്കി വെട്ടി പൊളിത്തീൻ ബാഗിലാക്കുകയും ചെയ്തു. കുറച്ച് അകലെയുള്ള കുളത്തിൽ […]

National

കെഎസ്ഇബിയുടെ ‘കേരള പുരപ്പുറ സോളാർ’ പദ്ധതിക്ക് യുപി സർക്കാരിന്റെ ആദരം

  • 18th November 2022
  • 0 Comments

തിരുവനന്തപുരം: കെഎസ്ഇബിക്ക് ഉത്തർപ്രദേശ് സർക്കാരിന്റെ ആദരം ‘കേരള പുരപ്പുറ സോളാർ’ പദ്ധതിക്കാണ് ആദരം ലഭിച്ചത്. ഇന്ത്യക്കുതന്നെ മാതൃകയായ നിലയിൽ റിന്യൂവബൾ എനർജി (പുരപ്പുറ സോളാർ ആന്റ് വൈദ്യുതി വാഹന ചാർജിംഗ്) രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡും പ്രശസ്തിപത്രവും ലക്‌നൗ താജിൽ നടന്ന ചടങ്ങിൽ കെഎസ്ഇബി ഡയറക്ടർ ആർ സുകു ഉത്തർപ്രദേശ് ഐറ്റി ആന്റ് ഇലക്ട്രോണിക്‌സ് വകുപ്പ് മന്ത്രി അജിത് സിംഗ് പാഗിൽ നിന്നും ഏറ്റുവാങ്ങി. ഉത്തർപ്രദേശ് സർക്കാരുംസംസ്ഥാന വൈദ്യുത വിതരണ യൂട്ടിലിറ്റിയായ യുപിഡിഇഎസ്‌സിഒയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് […]

National

ഭർത്താവിനെ കൊലപ്പെടുത്തി കാമുകന്റെ വീടിനുള്ളിൽ കുഴിച്ചിട്ടു; നാലു വർഷത്തിനു ശേഷം ഭാര്യ പിടിയിൽ

  • 15th November 2022
  • 0 Comments

ഗാസിയാബാദ്: ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നാല് വർഷത്തിനു ശേഷം ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അയൽവാസിയുമായി ബന്ധമുണ്ടായിരുന്ന ഭാര്യ ഇയാൾക്കൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാമുകന്റെ വീട്ടിൽ കുഴിച്ചിട്ടു. ഗാസിയാബാദിലെ ശിക്രോദ് എന്ന ഗ്രാമത്തിലെ ചന്ദ്ര വീർ എന്നയാളാണ് കൊല്ലപ്പെട്ടത്. 2018 ലായിരുന്നു കൊലപാതകം നടന്നത് എന്നാണ് പൊലീസ് കണ്ടെത്തൽ. 2018 സെപ്റ്റബർ 28 മുതൽ ചന്ദ്രവീറിനെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസും രജിസ്റ്റർ […]

Kerala

മദ്യപിക്കാൻ പണം നൽകിയില്ല, യുപിയിൽ മകൻ അമ്മയെ തല്ലിക്കൊന്നു

  • 28th October 2022
  • 0 Comments

മദ്യം വാങ്ങാൻ പണം നൽകാത്തതിന് വൃദ്ധയായ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൻ്റെ മദ്യപാനം വിലക്കിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇതിനിടയിൽ അമ്മയുടെ തലയ്ക്ക് വടികൊണ്ട് അടിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് ദാരുണമായ സംഭവം. ജില്ലയിലെ ലെൻപുരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ദേവേന്ദ്ര സൈനി (25) മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് അമ്മ സമുദ്രദേവി (65) യുമായി വഴക്കിട്ടു. തർക്കത്തിനിടെ സൈനി അമ്മയുടെ തലയിൽ വടികൊണ്ട് അടിച്ചു. സമുദ്രദേവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രദേശവാസികൾ […]

National

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് പത്തുവയസുകാരന് കൊടും ക്രൂരത;മുഖത്ത് മുളക് തേച്ചു, മൂന്ന് മണിക്കൂർ കെട്ടിയിട്ട് മർദ്ദനം

  • 24th October 2022
  • 0 Comments

ഉത്തർപ്രദേശിൽ മൊബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ച് പത്ത് വയസുകാരനോട് നാട്ടുകാരുടെ കൊടുംക്രൂരത. അസംഗട്ടിൽ കുട്ടിയെ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നാട്ടുകാർ മർദിച്ചു. കുട്ടിയുടെ മുഖത്ത് നാട്ടുകാരിൽ ചിലർ മുളക് തേച്ചു. സംഭവത്തിൽ മൂന്നുപേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചന്തയിലെ ഒരു പോസ്റ്റിൽ കെട്ടിയിട്ടാണ് നാട്ടുകാർ മൂന്നുമണിക്കൂറോളം കുട്ടിയെ മർദിച്ചത്. കുട്ടിയുടെ ഇരുകൈകളും പോസ്റ്റിൽ കെട്ടിയായിരുന്നു അതിക്രൂര മർദനം. മർദനമേറ്റ് അവശനായ കുട്ടി വെള്ളം ചോദിച്ച് വാവിട്ടുകരഞ്ഞെങ്കിലും സംഭവസ്ഥലത്ത് കൂടിനിന്നവരാരും വെള്ളം നൽകാൻ പോലും തയാറായില്ല. […]

National News

പ്ലേറ്റ്‌ലെറ്റിന് പകരം ഡ്രിപ്പായി നല്‍കിയത് മുസംബിജ്യൂസ്;ഡെങ്കി ബാധിതന്‍ മരിച്ചു,ആശുപത്രി സീല്‍ ചെയ്തു

  • 21st October 2022
  • 0 Comments

ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിതന് പഴച്ചാര്‍ നല്‍കിയ സംഭവത്തില്‍ ആശുപത്രി അടച്ചു.പ്രയാഗ് രാജിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. പ്ലാസ്മ എന്നെഴുതിയ ബാഗില്‍ മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡിപ്പിട്ട് നല്‍കിയത്.32-കാരനായ പ്രദീപ് പാണ്ഡെയാണ് മരിച്ചത്. ഒക്ടോബർ 17 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ ബ്ലഡ് പ്ലാസ്മ കുറവാണെന്നും ബ്ലഡ് ബാങ്കിൽ നിന്ന് വാങ്ങി കൊണ്ട് വരാനും ഡോക്ടർ ആവശ്യപ്പെട്ടു. കുടുംബം തൊള്ളായിരം രൂപയ്ക്ക് പ്ലേറ്റ്‌ലെറ്റ് വാങ്ങി ഏൽപ്പിച്ചു. […]

National

യോഗി സർക്കാരിനെതിരെ വമ്പൻ റാലിയുമായി സമാജ്‌വാദി പാർട്ടി ; അഖിലേഷ് യാദവിനെ തടഞ്ഞ് പോലീസ്

  • 19th September 2022
  • 0 Comments

ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ വമ്പൻ റാലിയുമായി സമാജ്‌വാദി പാർട്ടി (എസ്‌പി). നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നിയമസഭാംഗങ്ങളും പാർട്ടി ഓഫീസിൽ നിന്ന് വിധാൻ സഭയിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞു. ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനം മുതൽ സംസ്ഥാന നിയമസഭ വരെ വൻ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സർക്കാർ വിന്യസിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ […]

National News

ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി;6 പേർ കസ്റ്റഡിയിൽ

  • 15th September 2022
  • 0 Comments

ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു.ചോട്ടു , ഹഫീസുൽ റഹ്മാൻ, ഹാരിഫ്‌, സുഹൈൽ ,ജുനൈദ്, കരീമുദീൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു,സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പതിനഞ്ചും പതിനേഴും വയസുള്ള പെൺകുട്ടികളെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്‌വാദി […]

Kerala News

കൊച്ചിയിലെ വ്യാപക എടിഎം തട്ടിപ്പ്; പ്രതിയായ യുപി സ്വദേശി പൊലീസ് പിടിയില്‍

  • 26th August 2022
  • 0 Comments

കൊച്ചി നഗരത്തിലെ 11 എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്കാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതി എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം സ്‌കെയില്‍ ഉപയോഗിച്ച് അടച്ചുവെച്ചായിരുന്നു തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവ് ചെയ്തത്. ഇതിന്റെ […]

error: Protected Content !!