National

പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചു; ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ അടിച്ചുകൊന്നു

  • 29th November 2023
  • 0 Comments

ലക്‌നൗ: യുപിയിലെ ബദൗണ്‍ ജില്ലയില്‍ ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ അടിച്ചുകൊന്നു. പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് 24 കാരനായ കമലേഷിനെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രധാന പ്രതി സൂരജ് റാത്തോഡും കൂട്ടാളികളും അറസ്റ്റിലായി. ടാപ്പില്‍ നിന്ന് കമലേഷ് വെള്ളം കുടിച്ചതറിഞ്ഞെത്തിയ പ്രതികള്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ് അവശനിലയിലായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കമലേഷിന്റെ പിതാവ് ജഗദീഷിന്റെ പരാതിയില്‍ പൊലീസ് […]

National

13കാരിയെ തട്ടികൊണ്ടുപോയി; കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്ന് പൊലീസ്; സംഭവത്തില്‍ 19കാരന്‍ പിടിയില്‍

  • 28th November 2023
  • 0 Comments

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ബല്ലിയയില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടപോയ കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 25 നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസിയായ പതൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്ലിയയിലെ മണിയാര്‍ സ്റ്റേഷനിലെ പൊലീസാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. നവംബര്‍ 18നാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നും കൂട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും മണിയാര്‍ സ്റ്റേഷന്‍ ഓഫീസര്‍ മന്റോഷ് സിങ് പറഞ്ഞു. തന്നെ ഹൈദരബാദിലേക്ക് തട്ടികൊണ്ടുപോയെന്നും ഒരാഴ്ചയോളം […]

Culture National

മുസ്‌ലിം എംഎല്‍എയുടെ ക്ഷേത്ര സന്ദര്‍ശനം; അമ്പലം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു

  • 28th November 2023
  • 0 Comments

ലഖ്‌നൗ: മുസ്‌ലിം എം.എല്‍.എയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ മുസ്ലിം എം.എല്‍.എ സയ്യദ ഖാത്തൂനിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ ശുദ്ധീകരണ പ്രവൃത്തി നടന്നത്. യുപിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ഞായറാഴ്ച ബല്‍വ ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സംയ മാതാ ക്ഷേത്ര ഭരണസമിതി തന്നെ ക്ഷണിച്ചിരുന്നതായി ഡൊമാരിയഗഞ്ചില്‍ നിന്നുള്ള നിയമസഭാംഗമായ സയ്യദ ഖാത്തൂന്‍ പറഞ്ഞു. പരിപാടിക്ക് ശേഷം പ്രാദേശിക പഞ്ചായത്ത് ചെയര്‍മാനും ഹിന്ദു സംഘടനാ അംഗങ്ങളും ചേര്‍ന്ന് […]

National

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു, മുഖത്ത് മൂത്രമൊഴിച്ചു; കേസ്; വീഡിയോ വൈറല്‍

  • 27th November 2023
  • 0 Comments

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവിനെ മര്‍ദിച്ചശേഷം ദേഹത്ത് മൂത്രമൊഴിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. നഗരത്തിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. 20നും 25നും ഇടയില്‍ പ്രായമുള്ള ആകെ ഏഴു പ്രതികളാണ് കുട്ടിയെ ഉപദ്രവിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോയാണ് സംഘം മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിച്ചതെന്നും യുവാവിന്റെ പിതാവ് പറഞ്ഞു. ആദ്യം പൊലീസ് പരാതി സ്വീകരിച്ചില്ലെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.

National

യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • 26th August 2023
  • 0 Comments

യുപിയില്‍ മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലാന്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് അപെക്‌സ് ചൈല്‍ഡ് റൈറ്റ്‌സ്‌ബോഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി വരികയാണെന്നും കുട്ടിയുടെ ഐഡന്റിറ്റില വെളിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്യരുതെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ […]

Local

കന്നുകാലികളുമായി വഴിമുടക്കി പ്രതിഷേധം, യുപിയിൽ മന്ത്രിയുടെ വാഹനം തടഞ്ഞ 90 പേർക്കെതിരെ കേസ്

  • 21st August 2023
  • 0 Comments

ഉത്തർപ്രദേശിൽ മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധിച്ച 90 പേർക്കെതിരെ കേസ്. ബറേലിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിംഗിനെതിരെ പ്രതിഷേധം അരങ്ങേറിയത്. തെരുവിൽ അലയുന്ന കന്നുകാലികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗുഡ്ഗാവിൽ 9.14 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന അനിമൽ പോളിക്ലിനിക്കിന്റെ ഭൂമി പൂജയ്‌ക്കായി അഡീഷണൽ ചീഫ് സെക്രട്ടറിയ്‌ക്കൊപ്പം പോകുകയായിരുന്നു മന്ത്രി. വഴിമധ്യേ മന്ത്രിയുടെ നിയമസഭാ മണ്ഡലത്തിൽ വെച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സിറൗലിയിൽ വെച്ച് പിപ്പരിയ ഉപ്രാല ഗ്രാമത്തിലെ നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു. കന്നുകാലികളെ […]

National News

മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു;പിന്നിൽ വ്യക്തിവൈരാഗ്യം

  • 15th August 2023
  • 0 Comments

യു.പിയില്‍ മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു.ഷാജഹാൻപൂരിൽ തിങ്കളാഴ്ചയാണ് സംഭവം.കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ 3 പേർ തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഷാജഹാന്‍പുര്‍ സ്വദേശി ഷൊയെബിനാണ് വെടിയേറ്റത്. യുവാവിന്റെ നില ഗുരുതരമാണ്. ഒന്നരവയസ്സുകാരിയായ മകള്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.യുവാവിൻ്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഗുഫ്രാന്‍, നദീം എന്നിവരാണ്‌ പിടിയിലായത്. ഷൊയെബിനെ വെടിവെച്ച താരിഖ് എന്നയാള്‍ ഒളിവിലാണ്.അക്രമികൾ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. മൂന്നാം പ്രതിയെ കണ്ടെത്താൻ പ്രത്യേക […]

National News

മതപരിവര്‍ത്തനം ആരോപിച്ച് യുപിയിൽ മലയാളി ദമ്പതികള്‍ അറസ്റ്റില്‍;പരാതി നൽകിയത് ബജ്റം​ഗ്ദൾ പ്രവർത്തകർ

  • 1st March 2023
  • 0 Comments

ഉത്തർ പ്രദേശിൽ മതപരിവർത്തന കുറ്റം ചുമത്തി മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ബജ്റം​ഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്.. ഞായറാഴ്ച്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്‌ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. എന്നാൽ, സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശ് സർക്കാർ നടരപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതപരിവർത്തന […]

National News

രാഹുൽ ​ഗാന്ധിയുടെ വിമാനം ‌ ഇറക്കാൻ അനുവദിച്ചില്ല;വാരാണസി, പ്ര​ഗ്യാരാജ് സന്ദർശനം മുടങ്ങി

  • 14th February 2023
  • 0 Comments

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമാനത്തിന് വിമാനത്താവളത്തില്‍ ഇറങ്ങാനുളള അനുമതി നിഷേധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്.യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണവുമായി രം​ഗത്തെത്തിയത്. രാഹുൽ ​ഗാന്ധിയുടെ വിമാനം കഴിഞ്ഞ ദിവസം രാത്രി 10:45ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചെന്ന് അദ്ദേഹം ആരോപിച്ചു.’ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയെ ഭയമാണ്. അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചത്’, അജയ് റായ് ആരോപിച്ചു. .ചൊവ്വാഴ്ച പ്രയാഗ്രാജിലും […]

National

യുപിയിൽ ആശുപത്രിയ്ക്ക് പുറത്തുവച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

  • 30th December 2022
  • 0 Comments

ഉത്തർ പ്രദേശ് ആശുപത്രിയ്ക്ക് പുറത്തുവച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. യുപിയിലെ ചന്ദൗലി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്ക് പുറത്തുവച്ചാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയിൽ ആശുപത്രിയുടെയും അടുത്തുള്ള വീടുകളുടെയും ജനാലച്ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുഗൾസരായ് സിറ്റിയിൽ രവി നഗറിലെ ദയാൽ ആശുപത്രിയ്ക്ക് പുറത്തുവച്ച് രാവിലെ 9.30ഓടെയായിരുന്നു അപകടം. ആശുപത്രിയ്ക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്ന് സിലിണ്ടറുകൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഓക്സിജൻ നൽകുന്ന കമ്പനിയിലെ ജീവനക്കാരാണ് മരണപ്പെട്ടത്. ഫൊറൻസിക് ടീം […]

error: Protected Content !!