‘യു.പി സര്‍ക്കാരിന്റെ പരാജയം’: വിദ്യാര്‍ഥിയെ അടിപ്പിച്ച സംഭവത്തില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനുമെതിരെ കടുത്ത വിമര്‍ശനമുയർത്തി സുപ്രീംകോടതി. യുപി പോലീസിന്റെ നടപടികളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിലും സംഭവത്തിലെ വര്‍ഗീയ ആരോപണങ്ങള്‍ ഒഴിവാക്കിയതിലും കോടതി ചോദ്യങ്ങളുയര്‍ത്തി. കേസ് മുതിര്‍ന്ന ഐ.പി. എസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും നിര്‍ദേശിച്ചു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഉത്തരവ് പാലിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് […]
