വനിതയെ അപമാനിച്ചെന്ന കേസ്; ബിജെപി പ്രവര്‍ത്തകന്റെ വീട് പൊളിച്ചുനീക്കി യുപി സര്‍ക്കാര്‍
നോയ്ഡ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വനിതയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ഒരുഭാഗം ബുള്‍ഡോസറെത്തി പൊളിച്ച് നീക്കി. ഉത്തര്‍പ്രദേശ് നോയിഡയിലെ ബിജെപി പ്രവര്‍ത്തകനായ ശ്രീകാന്ത് ത്യാഗിയുടെ വീട്ടിലെ അനധികൃത കയ്യേറ്റമാണ് നോയിഡ ഭരണകൂടം പൊളിച്ചുമാറ്റിയത്. കുറച്ച് ദിവസം മുന്നെയാണ് ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ഇതിനിടെ ശ്രീകാന്ത് ത്യാഗി സ്ത്രീയെ അപമാനിച്ചെന്നാണ് പരാതി. നോയിഡ പൊലീസിന്റെ നേതൃത്വത്തില്‍ നോയിഡയിലെ സെക്ടര്‍ 93യിലുള്ള ഗ്രാന്‍ഡ് […]

