National

റോഡ് ഉപരോധിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്

  • 20th April 2023
  • 0 Comments

ലക്നൗ: റോഡിലിറങ്ങിയുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. റോഡ് ഉപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും മതപരമായ ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ‌ പറയുന്നു. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആർ.കെ.വിശ്വകർമ എന്നിവർ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങളിൽ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സേനാംഗങ്ങളെ വിനിയോഗിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. മതപരമായ ചടങ്ങുകളും ആരാധനയും മറ്റും അതത് ഇടങ്ങളിൽ […]

National News

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ; ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

  • 1st March 2022
  • 0 Comments

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുംഎഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിലും അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി.ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ നിര്‍ദേശം. ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഹാത്‌റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്

National News

ഡോ. കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാർ

  • 11th November 2021
  • 0 Comments

ബി.ആര്‍.ഡി മെഡിക്കല്‍ കോളെജിലെ ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാനെ പിരിച്ചുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.ഇക്കാര്യം സര്‍ക്കാര്‍ വക്താവ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി.പൗരത്വ വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയായിരുന്നു.ഈ വര്‍ഷം ജനുവരിയിലാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡോ. കഫീല്‍ ഖാനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.ഡിസംബര്‍ 12ന് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനിടെ […]

National News

ഡോ.കഫീല്‍ ഖാന്റെ മോചനം; ഹൈക്കോടതി ഉത്തരവ് ചോദ്യം ചേയ്ത യുപി സര്‍ക്കാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

  • 17th December 2020
  • 0 Comments

ഡോ.കഫീല്‍ ഖാന്റെ മോചനത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വന്‍ തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ദേശസുരക്ഷനിയമ പ്രകാരം തടവിലാക്കപ്പെട്ട കഫീല്‍ ഖാനെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് മോചിപ്പിച്ചത്. ഖാന്റെ അമ്മയായ നുസ്ഹത് പര്‍വീണിന്റെ ഹര്‍ജി പരിഗണിച്ച കോടതി, കഫീല്‍ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തിര മോചനത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ […]

error: Protected Content !!