കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ?മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചന നല്‍കി പ്രിയങ്ക
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി പ്രിയങ്ക തന്നെയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്.‘ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും’ എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മറുപടി.യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കുമോ എന്നതില്‍ വ്യക്തതയില്ല. യു.പിയില്‍ മറ്റ് പാര്‍ട്ടികളെല്ലാം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. ആദിത്യനാഥാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, അഖിലേഷ് യാദവ് […]