ജനവിധി മാനിക്കുന്നു, എല്ലാ സഖാക്കളും താഴേത്തട്ടിലെ പോരാട്ടത്തിന് തയ്യാറാവണം; ചന്ദ്രശേഖര്‍ ആസാദ്
ഉത്തര്‍പ്രദേശിലെ ജനവിധി മാനിക്കുന്നുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ‘ഈ ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി മത്സരിക്കുന്നത്. നിങ്ങളുടെ കഠിനാധ്വാനത്താല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന് ബഹുജന്‍ സമാജിന് നന്ദി പറയുന്നു. ബഹുജന്‍ ഹിറ്റും ബഹുജന്‍ സുഖായും നമ്മള്‍ മുന്നോട്ട് കൊണ്ടുപോകണം. ഇതിനായി താഴെത്തട്ടില്‍ നിന്ന് സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. എല്ലാ സഖാക്കളോടും അടിതട്ടില്‍ നിന്നുളള പോരാട്ടത്തിന് തയ്യാറാകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, സാമൂഹത്തിനായും അധികാര മാറ്റത്തിനായും […]