മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദര്‍ശിച്ച് യോഗി, വികാരാധീനയായി മാതാവ്
മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദര്‍ശിച്ച് യോഗിആദിത്യനാഥ്. ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷമാണ് കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് സ്വന്തം ഗ്രാമത്തിലെത്തുന്നത്. ഗ്രാമത്തിലെത്തിയ യു പി മുഖ്യന്‍ ആദ്യം തന്റെ മാതാവിനെ കാണാനാണ് എത്തിയത്. അനുഗ്രഹത്തിനായി മാതാവിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷം, സമ്മാനമായി കൊണ്ടുവന്ന ഷാള്‍ അണിയിച്ചു. യോഗിയെ കണ്ട് മാതാവ് വികാരാധീനയായി. അമ്മയോടൊപ്പമുള്ള ചിത്രം ‘മാ’ എന്ന തലക്കെട്ടോടെ യോഗി ട്വിറ്ററില്‍ പങ്കുവെച്ചു. മരുമകന്റെ തലമുണ്ഡനം ചെയ്യല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് യോഗി എത്തിയത്. ഇരുപത്തെട്ടുവര്‍ഷത്തിനുള്ളില്‍ […]