ഉണ്ണികുളം പീഡനം; പെൺകുട്ടിയുടെ വീട് ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു
ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറു വയസ്സുകാരിയുടെ വീട് സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. ശോചനീയാവസ്ഥയിൽ ഉള്ള വീടിന് ഒക്യുപൻസി നൽകിയ നടപടി റദ്ദാക്കാൻ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ബന്ധുവീട്ടിൽ താമസിക്കുന്ന പെൺകുട്ടിയുടെ സഹോദരങ്ങളെയും കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു. നിലവിൽ ബന്ധുവീട്ടിൽ സുരക്ഷിതരായിരിക്കുന്ന കുട്ടികളെ ആവശ്യമെങ്കിൽ ചിൽഡ്രൻസ് കെയർഹോമിലേക്ക് മാറ്റും. കമ്മീഷൻ അംഗങ്ങളായ ബി. ബബിത, കെ.നസീർ എന്നിവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സന്ദർശനം നടത്തിയത്.