‘സര്‍വകലാശാലകള്‍ക്ക് എതിരെ നിഴല്‍യുദ്ധം നടത്തുകയാണ്’; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ആണ് വിമര്‍ശനം. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് ഗവര്‍ണര്‍ മേനി നടിക്കുകയാണെന്നും, ഗവര്‍ണറുടെ നടപടികള്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജനയുഗത്തില്‍ വിമര്‍ശിക്കുന്നു. ഗവര്‍ണര്‍ സര്‍വകലാശാലകള്‍ക്ക് എതിരെ നിഴല്‍യുദ്ധം നടത്തുകയാണെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീര്‍ത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സിപിഐ ആരോപിക്കുന്നു. ഗവര്‍ണറുടെ നടപടികള്‍ ജനാധിപത്യ – ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായി താന്‍പ്രമാണിത്തത്തോടെയുള്ള തന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുകയാണ് അദ്ദേഹം. […]

