ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പുള്ളതുകൊണ്ടുള്ള പടക്കം മാത്രം;രമേശ് ചെന്നിത്തല ബജറ്റ് നിരാശാജനകമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

  • 1st February 2021
  • 0 Comments

കേന്ദ്ര ബജറ്റ് സ്വകാര്യവത്ക്കരണത്തിനായു ള്ള ബജറ്റാണെന്നും റോഡ് അല്ലാതെ കേരളത്തിനൊന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൽഐസി സ്വകാര്യവത്ക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. കേരളത്തിന് എയിംസ് പോലുമില്ല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിലുള്ളത്. ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പുള്ളതുകൊണ്ട് അതിനു വേണ്ടിയുള്ള പടക്കം മാത്രമാണിത്. ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാൻ ഒന്നുമില്ല. കോർപ്പറേറ്റ് അനുകൂല ബജറ്റാണിത്. കർഷകർക്കും സാധാരണക്കാർക്കും അനുകൂലമല്ല കൊവിഡ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും ബജറ്റിൽ പറഞ്ഞിട്ടില്ലെന്നും രമേശ് […]

Kerala

ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും;ബിനോയ് വിശ്വം

  • 1st February 2021
  • 0 Comments

കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണ് കേന്ദ്രം അവതരിപ്പച്ചതെന്ന് കേന്ദ്ര ബജറ്റിനെതിരെ എം. പി ബിനോയ് വിശ്വം. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ് കേന്ദ്രം കബളിപ്പിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതാണ് നൂറ്റാണ്ടിന്റെ ബജറ്റെങ്കില്‍ ഈ നൂറ്റാണ്ട് എത്ര ഭയാനകമായിരിക്കും? പാവങ്ങളുടെ ജീവിതങ്ങള്‍, തൊഴിലല്ലായ്മ, വിലവര്‍ധനവ്, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഈ അടുത്ത ദശകങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നം. ഇതിനൊന്നും തൃപ്തികരമായ ഉത്തരമൊന്നും കൊടുക്കാത്ത കണ്ണുകെട്ടിന്റെയും വഞ്ചനയുടെയും ബജറ്റാണിത്. ഈ ബജറ്റ് യഥാര്‍ത്ഥത്തില്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ […]

ദേശീയ പാതാ വികസനം; കേരളത്തിന് 65,000 കോടി; കൊച്ചി മെട്രോയ്ക്ക് 1957 കോടി കേരളത്തിന് വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്

  • 1st February 2021
  • 0 Comments

കേരളത്തിന് വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ദേശീയ പാതാ വികസനത്തിനായി കേരളത്തിന് 65,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 600 കിലോ മീറ്റര്‍ മുബൈ-കന്യാകുമാരി പാതയും, മധുര-കൊല്ലം ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയപാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി നീട്ടും. ഇതിനായി 1957 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ആരോഗ്യമേഖലയ്ക്കായുള്ള വിഹിതം കൂട്ടിയതായും ധനമന്ത്രി അറിയിച്ചു. 2.23 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്ന് […]

കേന്ദ്ര ബജറ്റ് ഇന്ന്;പ്രതീക്ഷയോടെ സംസ്ഥാനങ്ങൾ ;ചരിത്രത്തിലെ ആദ്യ പേപ്പർരഹിത ബജറ്റ്

  • 1st February 2021
  • 0 Comments

കേന്ദ്ര പൊതുബജറ്റ് ഇന്ന്. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും.10.15 ന് കേന്ദ്രമന്ത്രിസഭാ യോഗം പാർലമെന്റിൽ ചേരും. രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. നിർമല അവതരിപ്പിക്കുന്ന രണ്ടാം ബജറ്റ്. കോവിഡ് പ്രതിസന്ധി, കർഷക സമരം, സാമ്പത്തിക മാന്ദ്യം എന്നിവയ്‌ക്കു നടുവിലാണ് ബജറ്റ് അവതരണം. നികുതി ഇളവുകൾക്ക് സാധ്യതയുണ്ട്. സംസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കാണുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. ഇത്തവണത്തേത് പേപ്പർരഹിത ബജറ്റാണ്. ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത […]

error: Protected Content !!