National News

രാജ്യസഭയിൽ കോൺഗ്രസിനെ വിമർശിച്ച് മുസ്ലീംലീഗ് എംപി,ഏകീകൃത സിവില്‍ കോഡ് ബില്ലിനെ എതിര്‍ക്കാന്‍ ഉണ്ടായില്ല

  • 9th December 2022
  • 0 Comments

രാജ്യസഭയില്‍ ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലായി എത്തിയപ്പോൾ എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് എംപി പോലും ഇല്ലാതിരുന്നതിനെ വിമർശിച്ച് മുസ്ലീംലീഗ് എംപി അബ്ദുൾ വഹാബ്.ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോ‍ഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. അനുമതിയിൽ വോട്ടെടുപ്പ് നടത്താൻ രാജ്യസഭാ അധ്യക്ഷൻ അനുമതി നൽകി. ഇതോടെ സഭയിൽ വോട്ടെടുപ്പ് നടന്നു. ഒടുവിൽ 23-നെതിരെ 63 വോട്ടുകൾക്കാണ് ഏകസിവിൽ കോഡ് ബിൽ അവതരണത്തിന് രാജ്യസഭ അനുമതി കൊടുത്തത്. എന്നാൽ ബില്ല് […]

Trending

അധികാരത്തിൽ എത്തിയാൽ ഉടന്‍ ഏകീകൃത സിവില്‍ കോഡ്;പ്രസ്താവനയുമായി പുഷ്‌കര്‍ സിങ് ധാമി

  • 12th February 2022
  • 0 Comments

ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.വിവാഹം, തലാഖ് അഥവാ വിവാഹമോചനം, ഭൂമി- സ്വത്ത് അവകാശം, ഭൂമി- സ്വത്ത് പാരമ്പര്യകൈമാറ്റം എന്നിവയ്ക്കെല്ലാം മതാതീതമായി ഒരേ തരം നിയമങ്ങളാകും ഏകീകൃതസിവിൽ കോഡ് നടപ്പാക്കിയാൽ നിലവിൽ വരിക എന്നും പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി അതേസമയം ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള […]

National News

ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യം; ഡൽഹി ഹൈക്കോടതി

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ […]

രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കണം -ശിവസേന

രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കണമെന്ന് ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിർദ്ദേശം കൊണ്ടുവന്നാൽ, പാർട്ടി അതിൽ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു.’ഏക സിവിൽകോഡ് വിഷയത്തിൽ ഞങ്ങൾ മുമ്പും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് രാജ്യത്ത് നടപ്പാക്കണം. അതിന്മേൽ കേന്ദ്രം എടുക്കുന്ന തീരുമാനത്തിൽ പാർടി നിലപാട് അറിയിക്കുമെന്നും റാവത് പറഞ്ഞു. അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇൻറർനാഷണൽ ജോയിന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആർ.എസ്.എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവർ ഏകീകൃത സിവിൽ […]

error: Protected Content !!