National

സിക്കിമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കില്ല; തീരുമാനം അറിയിച്ച് മുഖ്യമന്ത്രി

  • 12th August 2023
  • 0 Comments

റാങ്പോ: സിക്കിമിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷി സിക്കിം ക്രാന്തികാരി മോർച്ച നേതാവുമായ പ്രേം സിങ് തമാങ്. തങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. ആർട്ടിക്കിൾ 371 (എഫ്) പ്രകാരം തങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. പ്രത്യേക പരിരക്ഷയുള്ള സംസ്ഥാനങ്ങളിൽ യുസിസി നടപ്പിലാക്കില്ലെന്ന് റാങ്പോയിൽ നടന്ന രാഷ്ട്രീയ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ‘നിങ്ങൾ ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ല. യുസിസി ചെയർമാൻ കിരൺ റിജിജുവുമായും കേന്ദ്രവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യുസിസി നടപ്പാക്കരുതെന്ന് ഈ […]

Kerala News

ഏക സിവിൽകോഡ് രാജ്യത്തിന്റെ വൈവിധ്യം തകർക്കുന്ന ആർ.എസ്.എസ് പദ്ധതി; റസാഖ് പാലേരി

  • 17th July 2023
  • 0 Comments

രാജ്യത്തിന്റെ വൈവിധ്യം തകർക്കുന്ന ആർ.എസ്.എസ് പദ്ധതിയാണ് ഏക സിവിൽകോഡ് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള സംഘ പരിവാർ പദ്ധതിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കണമെന്നും റസാഖ് പാലേരി അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി കുന്ദമംഗലത്ത് നടത്തിയ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മനുസ്‌മൃതി അടിച്ചേൽപിക്കാനുള്ള നീക്കത്തിനെതിരെ രാജ്യം ഒന്നിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഭൂമിയില്ലാതെ നാട്ടിൽ […]

National News

താൻ ഭരണഘടനക്കൊപ്പം; യൂണിഫോം സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്യം; ആരിഫ് മുഹമ്മദ് ഖാൻ

  • 15th July 2023
  • 0 Comments

യൂണിഫോം സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്ല്യമാണെന്ന് ​ഗവർണർആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയ്ക്കൊപ്പമാണ് തന്റെ നിലപാട്. ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശമാണിത്.ഇതുവരെ യൂണിഫോം സിവിൽ കോഡിലെ ഡ്രാഫ്റ്റ് പുറത്ത് വന്നിട്ടില്ല. ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിനും നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കാവുന്നതാണ്. വിശ്വാസത്തിനോ ഭരണഘടനയ്ക്കോ എതിരേ ഡ്രാഫ്റ്റിൽ ഉണ്ടെങ്കിൽ അത് എതിർത്താൽ പോരേയെന്നും അദ്ദേഹം ചോദിച്ചു. യൂണിഫോം സിവിൽ കോഡിൽ ആൾ ഇന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡിനെ പൂർണമായും തള്ളുകയാണ് ഗവർണ്ണർ.

Kerala News

ഏക സിവിൽ കോഡ്; സി.പി.എം. നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സി പി ഐ എം നടത്തുന്ന ദേശിയ സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചത് പോലെ ഏക സിവിൽ കോഡ് പ്രശ്നത്തിലും സി പി ഐ എമുമായി സഹകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. അദ്ദേഹത്തിന് നേരിട്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച […]

Kerala News

ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ല; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.മുസ്ലിം വിഭാഗത്തിന് എതിരല്ലെന്നും അവരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് യുഡിഎഫിൻ്റെയും എൽഡിഎഫിന്റെയും പ്രവർത്തനങ്ങളെന്നും സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടിൽ നിന്നും സിപിഐഎമ്മും കോൺഗ്രസും പിന്മാറണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് പ്രചരിപ്പിക്കാൻ ബിജെപി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. യുഡിഎഫും എൽഡിഎഫും മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. കേരളത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് […]

National News

ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണം; ഏക സിവിൽ കോഡിൽ ബി ജെ പി നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം

ഏക സിവിൽ സിക്കോടുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കിടയിലും അഭിപ്രായവ്യത്യാസം. രാജ്യത്തെ ഗോത്രവിഭാഗങ്ങളടക്കമുള്ള വ്യത്യസ്ത സമുദായങ്ങളുടെ സവിശേഷമായ അവകാശങ്ങള്‍ക്ക് ഏക സിവില്‍ കോഡ് തിരിച്ചടിയാകുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഏക സിവില്‍ കോഡില്‍ ഗോത്രവിഭാഗത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച് ബിജെപി നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്ന രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ഏകീകൃത സിവില്‍ കോഡ് എന്ന ആശയം എത്രയും വേഗം നടപ്പിലാക്കുമെന്ന സൂചന നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. അതിനെ തുടര്‍ന്നാണ് രാജ്യത്ത് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു […]

ഏക സിവിൽ കോഡിനെ സിപിഎം ഹിന്ദു- മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു; കെ സി വേണുഗോപാൽ

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സിപിഎമ്മിന്റേതെന്നും രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും സി പി എം മതേതരത്വം പഠിപ്പിക്കേണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു കോൺഗ്രസിനെ ഏക സിവിൽ കോഡ് വിഷയത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് സി പി എം ശ്രമിക്കുന്നത്. ഏക സിവിൽ കോഡിനെ ഹിന്ദു മുസ്ലീം പോരാട്ടമാക്കി മാറ്റുകയാണ് സിപിഎം. ഉത്തരേന്ത്യയിലെയും, കർണ്ണാടകത്തിലെയും കോൺഗ്രസിന്റെ മുന്നേറ്റം കേരളത്തിൽ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. […]

National News

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാകുന്നതിന് പിന്തുണയുമായി ആംആദ്മി പാര്‍ട്ടി

  • 28th June 2023
  • 0 Comments

ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് പിന്തുണയുമായി ആം ആദ്മി പാർട്ടി. ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് നിർദേശിക്കുന്നുണ്ടെന്നും അക്കാരണത്താല്‍ തത്വത്തില്‍ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുവ്യക്തിനിയമത്തെ കുറിച്ച് ഭരണഘടനയില്‍ത്തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കണമെന്നും പഥക് അഭിപ്രായപ്പെട്ടു. ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ പൊതുവ്യക്തിനിയമത്തെ കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും […]

National News

ഏക സിവിൽ കോഡ്; പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കും; കെ സി വേണുഗോപാൽ

  • 28th June 2023
  • 0 Comments

ഏക സിവിൽ കോഡ് വിഷയത്തിൽ പാർട്ടി നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ദേശീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും പാർലമെന്റിൽ നിലപാട് അറിയിക്കുമെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മോദി സൂചന നൽകിയിരുന്നു. ഇതിനെതിരെയാണ് വിമർശനം. അതേ സമയം, ഏക സിവിൽ കോഡിൽ കടുത്ത എതിർപ്പുമായി മുസ്ലീം വ്യക്തിനിയമ ബോർഡ് രംഗത്തെത്തി. ഏകസിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് […]

National News

ഏക സിവിൽകോഡ് ഭരണഘടന വിഭാവനം ചെയ്തത്; പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; നരേന്ദ്ര മോദി

  • 27th June 2023
  • 0 Comments

ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതാണെന്നും, പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിഏക സിവിൽകോഡ് നിയമം നടപ്പാക്കാൻ സുപ്രിം കോടതി നിർദേശിച്ചിട്ടുള്ളതാണെന്നും ഒരു കുടുംബത്തിലെ ഓരോരുത്തർക്കും വ്യത്യസ്ത നിയമം ശരിയാണോയെന്നും മോദി ചോദിച്ചു. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത് എന്നും അഴിമതിക്കെതിരായ നടപടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം എന്നും മോദി കൂട്ടിച്ചേർത്തു. കൂടാതെ മുത്താലാഖ് മൂലം കുടുംബങ്ങൾ ദുരിതലാകുന്നു, ഇസ്‌ലാമിക രാജ്യങ്ങൾപോലും മുത്തലാഖിന് എതിരാണ്, മുസ്ലിം സ്ത്രീകൾ തനിക്കൊപ്പമാണ് എന്ന് അദ്ദേഹം […]

error: Protected Content !!