ഫൈനലിലെത്തിയ അനുജന്മാർക്ക് ആശംസകളുമായി കോഹ്ലി; സന്തോഷം പങ്ക് വെച്ച് താരങ്ങൾ
അണ്ടര്‍ 19 ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീമിന് പ്രോത്സാഹനവുമായി വിരാട് കോഹ്‌ലി. വിന്‍ഡീസിലുള്ള ഇന്ത്യന്‍ താരങ്ങളുമായി സൂമിലൂടെ ആശയവിനിമയം നടത്തിയ കോഹ്ലി താരങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ഫൈനലിനായി എങ്ങനെ തയ്യാറെടുക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അണ്ടര്‍ 19 ടീമിലെ ചില താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുടെയാണ് സൂം മീറ്റിംഗിന്റെ വിവരം പുറത്തുവിട്ടത്. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമ്പോല്‍ കോലി ആയിരുന്നു നായകന്‍. ലോകകപ്പില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ നായകനും കോലിയാണ്. […]
