ലോകത്ത് പ്രതിദിനം 4,000 ലധികം ആളുകള്‍ക്ക് എച്ച്‌ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തല്‍
ലോകത്ത് പ്രതിദിനം 4,000 ലധികം ആളുകള്‍ക്ക് എച്ച്‌ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ വെളിപ്പെടുത്തല്‍. യു.എന്നിന്റെ ഗ്ലോബല്‍ എച്ച്‌ഐവി റെസ്‌പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. എച്ച്‌ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചു. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഉണ്ടായ പ്രതിസന്ധിയില്‍ എച്ച്ഐവിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞുവെന്നും തല്‍ഫലമായി ദശലക്ഷക്കണക്കിന് ജീവനുകള്‍ അപകടത്തിലായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മധ്യ ഏഷ്യ, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ്, നോര്‍ത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് […]

