ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായേക്കും
മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങുന്നു. യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി വന്നേക്കുമെന്നാണ് വാര്‍ത്തകള്‍. അതല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളും ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് ഉന്നത നേതൃത്വം അറിയിക്കുന്നു. ഘടകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എഐസിസിയുടെ തന്ത്രപരമായ നീക്കം. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. മുന്നണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍സിപി നേതൃത്വവുമായി […]