സോളാർ കേസ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; പ്രതിപക്ഷ നേതാവ്
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയാണ് രാഷ്ട്രീയ എതിരാളികൾ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സിപിഎമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും സിബിഐ റിപ്പോർട്ട് അതിന് അടിവരയിടുന്നതായും വി.ഡി സതീശന്‍ പറഞ്ഞു . ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മൻ ചാണ്ടി. […]