ഉമ്മന്‍ ചാണ്ടി ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ടാണ്ട്; കുഞ്ഞൂഞ്ഞിന്റെ ഓര്‍മകളില്‍ ഇന്നും പുതുപ്പള്ളിയും കേരള രാഷ്ട്രീയവും
കോട്ടയം: ഉമ്മന്‍ ചാണ്ടി ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. 2023 ജൂലൈ 18നാണ് സമാനതകളില്ലാത്ത പ്രിയ നേതാവ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന കുഞ്ഞൂഞ്ഞിന്റെ ഓര്‍മകളിലാണ് ഇന്നും പുതുപ്പള്ളിയും കേരള രാഷ്ട്രീയവും. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളും അനുഭവങ്ങളും പറഞ്ഞ് തീര്‍ന്നിട്ടില്ല. പുതുപ്പള്ളി പള്ളിയും കരോട്ടുവള്ളകാലയില്‍ വീടും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഇടങ്ങളായിരുന്നു. വീട്ടിലെ കസേരയും മുറിയും ആളുകള്‍ കൂടിയിരുന്ന മുറ്റവും എല്ലാം ഇന്ന് […]



