kerala Kerala

സൈബര്‍ ആക്രണം; ഉമാ തോമസ് എംഎല്‍എയെ പിന്തുണച്ച് അലോഷ്യസ് സേവ്യര്‍

കൊച്ചി: ഉമ തോമസ് എംഎല്‍എക്കെതിരായ സൈബര്‍ ആക്രമണത്തില്‍ എംഎല്‍എയെ പിന്തുണച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സിപിഎമ്മും ആര്‍എസ്എസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘ഫേക്ക് കോണ്‍ഗ്രസ് ടാഗ്’ പൊളിറ്റിക്കല്‍ ടൂളായി ഉപയോഗിക്കുന്നത് ഇടതുപക്ഷ-സംഘപരിവാര്‍ അജണ്ടയാണെന്നും സൈബര്‍ ആക്രമങ്ങളെ പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുമെന്നും ലോഷ്യസിന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. നിയമ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അലോഷ്യസ് പറഞ്ഞു.

Kerala kerala kerala politics

കണ്ണ് തുറന്നു, കൈ കാലുകള്‍ അനക്കി; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

  • 31st December 2024
  • 0 Comments

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്റെ മകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്. ഉമ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് നല്‍കും. കണ്ണുകള്‍ […]

Kerala kerala

ഉമാ തോമസ് അപകടത്തില്‍പെട്ട സംഭവം; ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍

  • 30th December 2024
  • 0 Comments

കൊച്ചി: ഉമാ തോമസ് അപകടത്തില്‍പെട്ട കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പരിപാടിയുടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചു. മൃദംഗ വിഷന്‍ എംഡി നിഗേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. എംഎല്‍എ അപകടത്തില്‍പ്പെടാന്‍ ഇടയാക്കിയ പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ് ജിസിഡിഎയുടെ കണ്ടെത്തല്‍. സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ജിസിഡിഎ അറിയിച്ചു. സംഭവത്തില്‍ […]

Kerala kerala

ഉമാ തോമസ് വെന്റിലേറ്ററില്‍ തുടരും; തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

  • 30th December 2024
  • 0 Comments

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് അപകടം പറ്റിയ ഉമാ തോമസ് എംഎല്‍എയുടെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകടനില തരണം ചെയ്തെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും വെന്റിലേഷനില്‍ തുടരുമെന്നും പാലാരിവട്ടം റിനൈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ഡയറക്ടര്‍ കെ കൃഷ്ണനുണ്ണി പറഞ്ഞു. തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു. ശ്വാസകോശത്തിലെ ചതവ് അല്‍പം കൂടിയിട്ടുണ്ട്. ചതവ് മാറാന്‍ […]

Kerala kerala

ഉമതോമസും കെ.പ്രമോദും ഡോ. ദിലീപ് കുമാറും വീക്ഷണം ഡയറക്ടര്‍ ബോര്‍ഡില്‍

  • 26th June 2024
  • 0 Comments

തിരുവനന്തപുരം: വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ഉമാ തോമസ് എംഎല്‍എ, കെ.പ്രമോദ് , ഡോ. എം സി. ദിലീപ് കുമാര്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.വീക്ഷണം മാനേജിംഗ് ഡയറക്ടറും എം.എല്‍ എയുമായിരുന്ന അന്തരിച്ച പി.ടി.തോമസിന്റെ ഭാര്യയാണ് തൃക്കാക്കര എം എല്‍ എ ഉമാ തോമസ്.കെ.പി.സി സി മുന്‍ മെമ്പറും കണ്ണൂരിലെ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍ ചെയര്‍മാനും അറിയപ്പെടുന്ന സഹകാരിയുമാണ് കെ.പ്രമോദ്.കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ഡോ.എം.സി. ദിലീപ് കുമാര്‍.

error: Protected Content !!