Kerala News

പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ,ഇളകിമറിഞ്ഞ് തൃക്കാക്കര,കൊട്ടിക്കലാശം നാളെ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം.അന്തിമഘട്ടത്തോട് അടുത്തതോടെ, മുന്നണികളെല്ലാം പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മുന്നണികളുടെ മുതിര്‍ന്ന നേതാക്കളെല്ലാം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്.ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പി ടി […]

Kerala News

വ്യാജ വീഡിയോ പ്രചാരണം; ജോ ജോസഫിന്റെ ഭാര്യോടൊപ്പമാണ് താനെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കൂടാതെ, വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോ ജോസഫിന്റെ ഭാര്യക്കൊപ്പമാണ് താനെന്നും ഉമാ തോമസ് വ്യക്തമാക്കി. ‘വോട്ടര്‍മാരുടെ മനസ്സാണ് ഞാന്‍ കാണുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെങ്കിലും അവരെ ബഹുമാനിക്കും. വ്യാജ വീഡിയോ പ്രചാരണത്തില്‍ ജോയുടെ ഭാര്യക്കൊപ്പമാണ്. എനിക്കെതിരേയും പ്രചാരണം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഇവിടെ വന്ന് കഴിഞ്ഞപ്പോള്‍ പിടി തോമസിന്റെ മരണം പോലും സൗഭാഗ്യമായിട്ടാണ് കണ്ടത്. അദ്ദേഹത്തിന് സെഞ്ച്വറി അടിക്കാനാണ് അത്. അത് എത്ര വേദനയുണ്ടാക്കും […]

Kerala News

കേരളത്തിലേത് സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമെന്ന് ഉമാ തോമസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് ഉമാ തോമസ് പറഞ്ഞു. ‘നടിക്ക് നീതി കിട്ടാന്‍ പി.ടി തോമസ് നടത്തിയ പോരാട്ടം തുടരും. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു. തൃക്കാക്കരയിലെ സ്ത്രീകള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യും’- ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.

Kerala News

തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പ്; പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. യു ഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന് പരസ്യത്തിന് എതിരെ സ്വതന്ത്ര സ്ഥാനാർഥി ബോസ്‌കോ കളമശേരി നൽകിയ പരാതിയിലാണ് കേസ് 120 (0) ,123 (1) വകുപ്പുകൾ പ്രകാരം പരസ്യം പ്രസിദ്ധീകരിച്ച വെബ്ബ് സൈറ്റിന് എതിരെയാണ് കേസെടുത്തത്. ബൂത്തിന് 25001 രൂപ കൊടുക്കുമെന്നുള്ള കാർഡ് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ബോസ്‌കോ […]

Kerala News

ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം, പരാതി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫിനെതിരെ പരാതി നല്‍കി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബോക്‌സോ കളമശ്ശേരി. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നല്‍കുമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ പേരിലായിരുന്നു പ്രഖ്യാപനം. കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001രൂപ കൊടുക്കുമെന്നുള്ള കാര്‍ഡ് സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്‌കോയുടെ പരാതി. ഉമ തോമസിനെതിരെ പൊലീസിലും […]

Kerala News

തൃക്കാകര ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് ജോ ജോസഫും ഉമ തോമസും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിച്ച് ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ. മന്ത്രി പി രാജീവ് , ജോസ് കെ മാണി , എം സ്വരാജ് എന്നിവരോടൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തി എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് ആണ് ആദ്യമായി വരണാധികാരിക്ക് പത്രിക സമർപ്പിച്ചത്. 12 മണിയോടെ സൈക്കിൾ റിക്ഷയിൽ എത്തി യു ഡി എഫ് സ്ഥാനാർഥി ഉമതോമസും പത്രിക സമർപ്പിച്ചു. ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്നും ആദ്യ ഘട്ടം വിജയിച്ച് […]

Kerala News

വീട്ടിലെത്തി വോട്ടഭ്യർത്ഥന നടത്തി ഉമ തോമസ്; പിന്തുണയും ആശംസകളും അറിയിച്ച് മമ്മൂട്ടി

തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു . യു ഡി എഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യർത്ഥന നടത്തി. ഉമ തോമസിന്റെ കൂടെ ഹൈബി ഈടൻ എംപി, സിനിമാ താരം രമേഷ് പിഷാരടി എന്നിവരും ഉണ്ടായിരുന്നു. മമ്മൂട്ടി തന്റെ ആശംസകളും പിന്തുണയും അറിയിച്ചു. പി ടി തോമസിന്റെ പരമാവധി സുഹൃത്തുക്കളെ നേരിൽ കാണാൻ ശ്രമിക്കുമെന്നും എക്കാലത്തും പി.ടി ക്ക് പൂർണ പിന്തുണ നൽകിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുംഉമ […]

Kerala News

തൃക്കാക്കരയില്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാല്‍ വിജയം സുനിശ്ചിതമാണെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാല്‍ കോണ്‍ഗ്രസിന് വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ സംഭവിച്ച് ഡിഡിസി കൃത്യമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉമ ചൂണ്ടികാട്ടി. ”പി ടി തോമസിന്റെ വിയോഗത്തില്‍ ഇങ്ങനെ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല”, പിടിയുടെ വികസന പാത തുടരുമെന്നും ഉമ തോമസ് അറിയിച്ചു. പിടിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. പിടി ഇടത്തും വലത്തുമല്ല ഹൃദയത്തിലാണെന്നും ഉമ പറഞ്ഞു. സ്ത്രീ […]

Kerala News

ഉമ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയായി അന്തരിച്ച എം.എൽ.എ പിടി തോമസിൻ്റെ ഭാര്യ ഉമ തോമസ് മത്സരിക്കും. തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഉമയെ സ്ഥാനാ‍ർത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്. എന്നാൽ ഉമയുടെ പേര് ഹൈക്കമാൻഡിൻ്റെ അന്തിമ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ദില്ലിയിൽ നിന്നുണ്ടാവും.

error: Protected Content !!