Kerala News

വിനായകൻ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഉമ തോമസ്

  • 26th October 2023
  • 0 Comments

സിമയെപോലെയല്ല ജീവിതത്തിൽ പെരുമാറേണ്ടതെന്നും വിനായകൻ തെറ്റോ ശരിയോ എന്ന് പൊലീസുകാരുടെ അധിപനായ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെയെന്നും തൃക്കാക്കര എംഎൽഎ ഉമ തോമസ്. സ്റ്റേഷനിൽ വന്ന് ബഹളം വെക്കുന്നവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടിപോകാമെന്നുള്ളത് ശരിയല്ല.പൊലീസ് വാഹനത്തിൽ പോയ ഉദ്യോഗസ്ഥരോട് പൊലിസുകാർ ആണോ എന്ന തിരക്കേണ്ട ആവശ്യമില്ല. അദ്ദേഹം ഒരു സെലിബ്രിറ്റി അല്ലെ ഒരുപാട് പേർ അദ്ദേഹത്തെ വീക്ഷിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് ഇന്നലെ രംഗത്തെത്തിയിരുന്നു. സഖാവായത് കൊണ്ടാണോ […]

Kerala News

മരിച്ചിട്ടും ചിലർക്ക് പി ടിയോടുള്ള പക തീർന്നിട്ടില്ല;മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചാരണത്തില്‍ ഉമാ തോമസ്

  • 2nd September 2022
  • 0 Comments

മകനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി ഉമാ തോമസ് എംഎല്‍എ.കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസില്‍ ഒരു വനിതാ എംഎല്‍എയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന തരത്തില്‍ പ്രചാരണം അഴിച്ചുവിട്ടത്. ഉമാ തോമസ് എംഎല്‍എ കുടുംബത്തോടൊപ്പമുള്ള ചിത്രം ഉള്‍പ്പെടെയായിരുന്നു പ്രചാരണം. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉമാ തോമസ് പരാതി നല്‍കും. പൊലീസ് പൊക്കി എന്ന് പറയുന്ന തന്‍റെ മകൻ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ തങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകൻ […]

Kerala News

അതിജീവിതക്കൊപ്പം; മുന്‍ ഡിജിപിയുടെ ആരോപണം സമൂഹം വിലയിരുത്തട്ടെയെന്ന് ഉമാ തോമസ്

  • 11th July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഉമ തോമസ് എംഎല്‍എ. ആര്‍ ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്തെത്തിയത്. നടന്‍ […]

Kerala News

മുഖ്യമന്ത്രിയെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് ഉമാ തോമസ്,സഭയില്‍ മന്ത്രിമാര്‍ പ്രകോപിപ്പിച്ചു

  • 27th June 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.’ഞങ്ങളുടെ ആരാധ്യനായ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത് വാഴവെച്ച കുട്ടിക്കോമാളികളുടെ നേതാവ് ഈ വിഷയത്തിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണുണ്ടായത്. ഇതോടെ ഞങ്ങൾക്ക് സഭ ബഹിഷ്‌കരിക്കേണ്ടിവന്നു’ – ആദ്യ സഭാ സമ്മേളനത്തിനുശേഷം ഉമാ തോമസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന നിയമസഭാ സമ്മേളനം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.വയനാട്ടിലെ ഓഫീസ് ആക്രമണം കേരളപോലീസിന്‍റെ അറിവോടെയാണെന്നും , യഥാര്‍ത്ഥ പ്രതികളെ […]

Kerala News

ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, കോണ്‍ഗ്രസിന്റെ ഏക വനിതാ അംഗം

  • 15th June 2022
  • 0 Comments

പിടി സോമസിന് പിന്‍ഗാമിയായി ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. സഭാസമ്മേളനം ഇല്ലാത്ത സമയമായതിനാലാണ് സ്പീക്കറുടെ ചേംബറില്‍ വച്ച് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ദൈവ നാമത്തിലാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകളില്‍ ഉമ […]

Kerala News

ഇത്തവണയും ‘കൈ’വിടാതെ തൃക്കാക്കര,ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് ഏക വനിതാ എംഎല്‍എ

നിലവിലെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എ എന്ന ബഹുമതിയും ഉമാ തോമസിനെതൃക്കാക്കരയില്‍ ജയിച്ചതോടെ തേടിയെത്തി.പി.ടി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസിനെ പ്രതിഷ്ഠിച്ച് മണ്ഡലത്തില്‍ വൈകാരിക വേലിയേറ്റം സൃഷ്ടിക്കാന്‍ യുഡിഎഫ് തുടക്കം മുതല്‍ ശ്രമിച്ചു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് സൗഭാഗ്യമായി കാണണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ യുഡിഎഫ് പി.ടി തോമസിന്റെ വിയോഗത്തോട് ചേര്‍ത്ത് വൈകാരികമായി വ്യാഖ്യാനം ചെയ്യുന്നതും ഇലക്ഷനില്‍ കണ്ടു. കെ-റെയിലും വികസനവും വിട്ട് സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ വ്യക്തിഗത ആക്രമണങ്ങളെ വൈകാരികമായി ഉപയോഗിക്കാന്‍ ഇരുമുന്നണികളും കിണഞ്ഞ് പരിശ്രമിച്ചതും കാണാനായി.വടകരയില്‍ നിന്നും വിജയിച്ച […]

Kerala News

തൃക്കാക്കരയിലെ വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു,99ല്‍ നിര്‍ത്തുമെന്ന് അന്ന് പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചു: ഉമയുടെ വാക്കുകൾ

പി.ടി. പകര്‍ന്നുനല്‍കിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ് തൃക്കാക്കരയിലുണ്ടായതെന്ന് ഉമ തോമസ്.‘തൃക്കാക്കരക്ക് നന്ദി. ഇത് യു.ഡി.എഫിന്റെ ഉജ്വല വിജയമാണ്. ഇത് ചരിത്ര വിജയമാണ്. ഈ ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിപ്പാണിത്. 100 തികയ്ക്കാനുള്ള ഒരു സൗഭാഗ്യമായി മുഖ്യമന്ത്രി ഇതിനെ കണ്ടിരുന്നെങ്കില്‍ ഞാന്‍ അന്നേ പറഞ്ഞതാണ്. 99ല്‍ തന്നെ അത് നിര്‍ത്തുമെന്ന്. ഞാന്‍ അത് പാലിച്ചു.ചരിത്രവിജയമാണ് ഇവിടെ നേടിയത്. ഈ വിജയം എൻ്റെ പി.ടിക്ക് സമര്‍പ്പിക്കുകയാണ്. എൻ്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു. ഇതു ഉമാ തോമസും ഡോ.ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. പിണറായിയും […]

Kerala News

ജനം വിധിച്ചു! തൃക്കാക്കരയില്‍ പിടി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസ്, തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

ജനം ഉറ്റു നോക്കിയ തൃക്കാക്കര തിരഞ്ഞെടുപ്പ് വിധിയില്‍ ഉമ തോമസിന് കൂറ്റന്‍ വിജയം. 25015 വോട്ടുകളുടെ ലീഡിലാണ് ഉമാ തോമസിന്റെ വിജയം കുറിച്ചത്. സെഞ്ച്വറി തികയ്ക്കാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്. വോട്ടെണ്ണി തീര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് 72767 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 47752 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12955 വോട്ടുകളും നേടി. ആദ്യ റൗണ്ട് മുതല്‍ത്തന്നെ പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ലീഡ് ഉമാ തോമസിന് […]

Kerala News

തൃക്കാക്കരയില്‍ കരുത്തുകാട്ടി ഉമാ തോമസ്, കൂറ്റന്‍ ലീഡിലേക്ക്, ഒരു ഘട്ടത്തിലും ലീഡ് നേടാനാകാതെ എല്‍ഡിഎഫ്

തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ തുടരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് വ്യക്തമായ ഭൂരിപക്ഷത്തില്‍ മുന്നേറുന്നു. ഉമാ തോമസിന്റെ ലീഡ് 13000 കടന്നു. ലീഡ് കുത്തനെ ഉയരുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്തിക്കൊണ്ടുള്ള ഉമാ തോമസിന്റെ കുതിപ്പ് യുഡിഎഫ് പ്രതീക്ഷകളേപ്പോലും മറികടന്നുകൊണ്ടാണ്. ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് […]

Kerala News

പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ,ഇളകിമറിഞ്ഞ് തൃക്കാക്കര,കൊട്ടിക്കലാശം നാളെ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം.അന്തിമഘട്ടത്തോട് അടുത്തതോടെ, മുന്നണികളെല്ലാം പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മുന്നണികളുടെ മുതിര്‍ന്ന നേതാക്കളെല്ലാം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്.ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പി ടി […]

error: Protected Content !!