നിരോധനം വേണമെന്നു പറഞ്ഞിട്ട് നടക്കുന്നില്ല’മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ച് ഉമാഭാരതി’
മദ്യനിരോധനം ആവശ്യപ്പെട്ടള്ള പ്രതിഷേധത്തിനിടെ മധ്യപ്രദേശിൽ മദ്യശാലയ്ക്ക് നേരെ കല്ലെറിഞ്ഞ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി.മദ്യശാലയ്ക്ക് മുന്നിലെത്തിയ ഉമാഭാരതി കടയിലേക്ക് കല്ലെറിയുന്നതിന്‍റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട് ഉമാഭാരതി തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. പ്രദേശത്തെ മദ്യശാലകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂട്ടണമെന്ന് ഉമാഭാരതി അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തുബർഖേദ പഠാനി പ്രദേശത്തെ തൊഴിലാളികളുടെ കോളനിയിൽ നിരവധി മദ്യശാലകളുണ്ട്. ഈ കടകളിലേക്ക് ഈ തൊഴിലാളികളുടെ പണമാണ് ഒഴുകുന്നത്. മദ്യശാല സർക്കാർ നയത്തിന് എതിരായതിനാൽ സ്ത്രീകളും പ്രദേശവാസികളും എതിർപ്പ് പരസ്യമാക്കുകയും […]
