Kerala kerala

സിസാ തോമസിന് ആശ്വാസം; രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി

ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി സി ഡോ. സിസ തോമസിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. പെന്‍ഷന്‍ ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കകം എല്ലാ വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിസ തോമസിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളാണ് തടഞ്ഞുവച്ചിരുന്നത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. സിസാ തോമസിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് നേരിടേണ്ടിവന്നത് കോടതിയുടെ അതിരൂക്ഷ വിമര്‍ശനമാണ്. ജീവനക്കാരുടെ ആനുകൂല്യം ഉള്‍പ്പെടെയുള്ളവയില്‍ അവര്‍ വിരമിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ […]

Kerala kerala

ഉമാ തോമസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമ തോമസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ […]

Kerala kerala

ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്; മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ചു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്. മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ച ഉമ തോമസ് ‘എല്ലാം ഏകോപിപ്പിക്കുക’ എന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കി. തന്റെ അഭാവത്തിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നും കൃത്യമായി പ്രവര്‍ത്തിച്ചിരിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കിയെന്ന് ഉമ തോമസിന്റെ സോഷ്യല്‍ മീഡിയ ടീം എംഎല്‍എയുടെ ഫെയ്സ്ബുക് പേജില്‍ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞു. ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ […]

Kerala kerala

ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ സംഘം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നിരുന്നിരുന്നു. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറുകയും ചെയ്തിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന […]

Kerala kerala

വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും; ഐ.സി.യുവില്‍ നിന്ന് ഉമ തോമസ് കുറിച്ചു

കൊച്ചി : കലൂരില്‍ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ചികിത്സയോട് ഉമ തോമസ് നന്നായി പ്രതികരിച്ച് തുടങ്ങി. കൈകാലുകള്‍ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎല്‍എ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്‌സര്‍സൈസിന്റെ ഭാഗമായി പേപ്പറില്‍ എഴുതിയതായും എറണാകുളം റിനായ് മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമതോമസ് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമതോമസ് എഴുതിയത്. വാട വീട്ടില്‍ നിന്നും […]

Kerala kerala

ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത്; വേദിയില്‍ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം

കൊച്ചി: ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വേദിയില്‍ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എഡിജിപിയും നോക്കി നില്‍ക്കുകയായിരുന്നു അപകടം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം, നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ […]

Kerala kerala

ഉമ തോമസ് ശരീരം ചലിപ്പിച്ചു; വെന്റിലേറ്റര്‍ സപ്പോര്‍ട്ട് കുറച്ചുവരുന്നു

കൊച്ചി: ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചുവരികയാണ്. ഇന്നലെ കൈകാലുകള്‍ മാത്രമാണ് ചലിപ്പിച്ചിരുന്നത്. ഇന്ന് ശരീരം ചലിപ്പിച്ചെന്നും ഉമാ തോമസിന്റെ ഫേസ്ബുക്ക് പേജില്‍ അഡ്മിന്‍ പോസ്റ്റ് ചെയ്തു. കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്ന വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ ഉമാ തോമസ് രണ്ട് ദിവസമായി വെന്റിലേറ്ററിലാണ്. പരിപാടിയിലെ സുരക്ഷാ വീഴ്ചയില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

error: Protected Content !!