യുക്രൈനിലെ നിലവിലെ സ്ഥിതികള്‍ തീര്‍ത്തും ആശങ്കജനകം ; ഇന്ത്യൻ എംബസി; ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കി നോര്‍ക്ക
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. യുക്രൈനില്‍ നിലവില്‍ 18000 ത്തോളം ഇന്ത്യക്കാറുണ്ടെന്നാണ് വിലയിരുത്തല്‍ യുക്രൈനിലെ നിലവിലെ സ്ഥിതികള്‍ തീര്‍ത്തും ആശങ്കയുണ്ടാക്കുന്നതാണെന്നും ഭയപ്പെടാതെ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കുക എന്നുമാണ് ഇന്ത്യന്‍ പൗരന്‍മാരോടായി എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വീടുകള്‍, ഹോസ്റ്റലുകള്‍, താമസ സ്ഥലങ്ങള്‍ യാത്രകള്‍ നിങ്ങള്‍ ഇപ്പോള്‍ എവിടെയോ അവിടെ തന്നെ സുരക്ഷിതരായി തുടരുക എന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. തലസ്ഥാനമായ കീവിലേക്കും, കീവിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും യാത്ര തിരിച്ചവര്‍ […]