News

സവാള വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ ഇടപെടൽ

  • 20th December 2019
  • 0 Comments

സവാളയുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര വ്യാപാർ ഭണ്ഡാരയിൽ നിന്നും സംഭരിച്ച 50 മെട്രിക് ടൺ സവാള സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി 95 രൂപയ്ക്കും, സ്‌പ്ലൈകോ ക്രിസ്മസ് സ്‌പെഷ്യൽ ഫെയറുകൾ മുഖേന കിലോയ്ക്ക് 90 രൂപ നിരക്കിലും വിതരണം നടത്തി വരികയാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമൻ അറിയിച്ചു. കേന്ദ്ര സർക്കാർ മുംബൈ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഈജിപ്ഷ്യൻ സവാളയിൽ നിന്നും 50 മെട്രിക് ടൺ സവാള നാഫെഡ് മുഖാന്തിരം സപ്ലൈകോ സംഭരിച്ചു […]

News

സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

  • 13th December 2019
  • 0 Comments

വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ ആരംഭിച്ചു.  സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ നടന്നു.  കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതി ചെയ്തതും, ആഭ്യന്തര കമ്പോളത്തിൽ നിന്നും വാങ്ങിയതുമായ സവാള അടിയന്തരമായി വിപണിയിലെത്തിക്കാൻ നടപടി തുടങ്ങി. നാഫെഡ് മുഖേന സംഭരിച്ച 26 ടൺ സവാള ഹോർട്ടികോർപ്പ് വിപണിയിലെത്തിക്കും.  കേന്ദ്ര വ്യാപാർ ഭണ്ടാര ഏജൻസിയിൽ നിന്നും വാങ്ങിയ സവാള 50 ടൺ അഞ്ച് ദിവസത്തിനുള്ളിൽ സപ്ലൈകോ വിതരണം ചെയ്യും.

National

പ്രതിസന്ധിയിലായി കൃഷിക്കാരും കച്ചവടക്കാരും; കുതിച്ചുയര്‍ന്ന് ഉള്ളിവില

രാജ്യത്ത് സവാളയ്ക്ക് വില കുതിച്ചുകയറുന്നു. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് ഇന്ന് 50 രൂപയാണു വില. ചെറിയ ഉള്ളിക്ക് രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് ഇരുപത് രൂപ കൂടി 80 രൂപയായി. കഴിഞ്ഞ ഇതേസമയം ഉള്ളിക്ക് കിലോക്ക് 14 രൂപ വരെയായിരുന്നു വില. പച്ചക്കറിവില്‍പ്പന മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉള്ളിവില സൃഷ്ടിച്ചിരിക്കുന്നത്. നാസിക്ക്, പിപിള്‍ഗാവ്, ലാസല്‍ഗാവ്, ഉമ്രാണ, ഈ മേഖലയിലാണ് ഉള്ളി ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്. ലോകത്തെല്ലായിടത്തേക്കും കയറ്റുമതി ചെയ്യുന്നതും ഈ ഉള്ളിയാണ്. സവാള […]

error: Protected Content !!