International News

റഷ്യയിൽ പ്രതിഷേധം;ചർച്ചയായി ഹിറ്റ്‌ലര്‍ പുടിനെ അഭിനന്ദിക്കുന്ന കാർട്ടൂൺ ;ഇത് വെറുമൊരു ചിത്രമല്ല, യാഥാർത്ഥ്യമെന്ന് യുക്രൈൻ

  • 25th February 2022
  • 0 Comments

റഷ്യയുടെ ഉക്രൈന്‍ അധിനവേശത്തിനിടെ ചർച്ചയായി ഉക്രൈന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച ഒരു മീം.യുക്രൈനെ ആക്രമിച്ച റഷ്യൻ ഭരണാധികാരിയായ വ്ലാദിമിർ പുതിനെ നാസി നേതാവായ അഡോൾഫ് ഹിറ്റ്ലർ തഴുകുന്ന രീതിയിലാണ് ചിത്രം. ‘ഇത് വെറുമൊരു മീം മാത്രമല്ല, ഇത് ഞങ്ങളും നിങ്ങളും ഉള്‍പ്പെടുന്ന യാഥാര്‍ത്ഥ്യമാണ്’ എന്ന കുറിപ്പും ഉക്രൈന്‍ ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. pic.twitter.com/IaqFbpayqz — Ukraine / Україна (@Ukraine) February 24, 2022 പുതിൻഹിറ്റ്ലറാണ് എന്ന മുദ്രാവാക്യവും പ്ലക്കാർഡുകളുമായി മോസ്‌കോയില്‍ ആയിരങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രക്ഷോഭകാരികളെ […]

International News

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ;രണ്ട് വിമാനങ്ങള്‍ നാളെ പുറപ്പെടും

  • 25th February 2022
  • 0 Comments

യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് രക്ഷാ ദൗത്യത്തിനായി പുറപ്പെടും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തേ അറിയിച്ചിരുന്നു. ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘം റൊമേനിയന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. ഇവിടെയെത്താന്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 12 മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ ക്യാമ്പ് തുറക്കാനാണ് ഇന്ത്യന്‍ തീരുമാനം. ഇതിനായി റൊമേനിയന്‍ സര്‍ക്കാരിന്റെ […]

International News

ചെർണോബിൽ ആണവനിലയം പിടിച്ച് റഷ്യ;കുരുതിക്കളമായി യുക്രൈന്‍

  • 25th February 2022
  • 0 Comments

ചെര്‍ണോബില്‍ പിടിച്ചെടുത്ത് റഷ്യന്‍ സൈന്യം1986ല്‍ ആണവദുരന്തമുണ്ടായ റിയാക്ടറുകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് റഷ്യന്‍ സൈന്യം പിടിച്ചടുത്തത്. റഷ്യന്‍ സൈന്യം എത്തിയെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ചെര്‍ണോബിലും റഷ്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങള്‍ അടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു. റഷ്യയുടെ തന്നെ ഭാഗമായ ബെലറൂസ് വഴിയാണ് സൈന്യം ചെര്‍ണോബിലിലെത്തിയത്.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് റഷ്യ ചെര്‍ണോബിലിന് […]

National News

നരേന്ദ്ര മോദി വളരെ ശക്തൻ;മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കും ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് യുക്രൈൻ

  • 24th February 2022
  • 0 Comments

റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇടപെടണണെന്ന് യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇഗോർ പൊലിഖ. വ്‌ലാദിമീര്‍ പുടിനെ സ്വാധീനിക്കാനാവുന്ന ചുരുക്കം നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും നിലവിലെ പ്രതിസന്ധിക്ക് അയവു വരുത്താന്‍ ഇന്ത്യന്‍ ഇടപെടണമെന്നും ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നതെന്ന് പോലിഖ വ്യക്തമാക്കി. ‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ശക്തനായതും എല്ലാവരും ബഹുമാനി ക്കുകയും ചെയ്യുന്ന നേതാവാണ്. റഷ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മോദി ജി പുടിനുമായി സംസാരിച്ചാൽ അദ്ദേഹം പ്രതികരിച്ചേക്കും’- വാർത്താ […]

Kerala News

യുക്രൈനിലേക്ക് ഇരച്ചുകയറി റഷ്യന്‍ സൈന്യം;തിരിച്ചടി തുടങ്ങിയെന്ന് യുക്രൈന്‍

  • 24th February 2022
  • 0 Comments

റഷ്യന്‍ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ്.യുക്രൈന്‍ പ്രസിഡന്റ് യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു.ബഹുമുഖ ആക്രമണമാണ് റഷ്യന്‍ സൈന്യം യുക്രൈനെതിരെ അഴിച്ചുവിടുന്നത്.ജനങ്ങളെ ആക്രമിക്കില്ലെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ബോംബ് വര്‍ഷവും മിസൈല്‍ ആക്രമണവും പല നഗരങ്ങളേയും തകര്‍ത്തു.റഷ്യയിൽ സ്‌ഫോടനമുണ്ടായതായി റോയിറ്റേഴ്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് തിരിച്ചടിച്ചത്. റഷ്യൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. […]

International News

യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചു;എയര്‍ ഇന്ത്യ വിമാനം മടങ്ങി, കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍

  • 24th February 2022
  • 0 Comments

ഉക്രൈനില്‍ റഷ്യ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലേക്ക് തിരിച്ചുപോരാനാവാതെ ഉക്രൈനില്‍ കുടുങ്ങി.വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് യുക്രൈനിലേക്ക് പുറപ്പെട്ട വിമാനം തിരികെ മടങ്ങി. കീവിലേക്ക് പോയ എയര്‍ ഇന്ത്യ 1947 വിമാനമാണ് തിരികെ വരുന്നത്. മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നോര്‍ക്ക അറിയിച്ചു.തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളില്‍ ഷെല്ലാക്രമണവുംക്രമറ്റോസ്‌കില്‍ വ്യോമാക്രമണവും റഷ്യ നടത്തുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. യുക്രൈനിലേക്ക് ഈ ആഴ്ച മൂന്നു വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഷെഡ്യൂള്‍ […]

International News

യുക്രൈനില്‍ വ്യോമാക്രമണം;കീവില്‍ സ്‌ഫോടനം

  • 24th February 2022
  • 0 Comments

റഷ്യ യാതൊരു പ്രകോപനവും കൂടാതെ യുക്രെയ്‌ൻ തലസ്ഥാനമായ കീവിനു നേരെ വന്‍തോതില്‍ ക്രൂയിസ്, ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതായും യുക്രെയ്ന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.യുക്രൈന്‍ നഗരമായ ക്രമസ്‌റ്റോസിലും സ്‌ഫോടനമുണ്ടായി. ഡോണ്‍ബാസില്‍ പ്രവിശ്യയിലേക്ക് മുന്നേറാന്‍ സൈന്യത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍ നിര്‍ദേശം നല്‍കി.കീവിലേക്ക് വന്‍തോതില്‍ മിസൈലുകള്‍ തൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്ന്‍ സൈന്യം. കീവിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം ഉണ്ടായതായും വന്‍സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് […]

International News

വ്‌ലാഡിമര്‍ പുടിനുമായി ഉപാധികളോടെ കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് ജോ ബൈഡന്‍

  • 21st February 2022
  • 0 Comments

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽഉപാധികളോടെ കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ആഭിമുഖ്യത്തിൽ യുദ്ധം ഒഴിവാക്കാനായി നയതന്ത്ര പരിഹാരം തേടുന്നതിന്റെ ഭാഗമായാണ് പുടിന്‍-ബൈഡന്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. റഷ്യ യുക്രൈന്‍ അധിനിവേശവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് എത്തില്ലെന്ന ഉപാധി കൂടി അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് റഷ്യ പറയുമ്പോഴും റഷ്യയുടെ മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നയതന്ത്ര […]

International News

യുക്രൈൻ അധിനിവേശത്തിന് തയ്യാറായി റഷ്യ; അതിർത്തിയിൽ സൈനികാഭ്യാസം തുടരുന്നു

  • 21st February 2022
  • 0 Comments

യുക്രൈൻ അധിനിവേശത്തിന് തയ്യാറായി റഷ്യ അതിർത്തിയിൽ സൈനികാഭ്യാസം തുടരുന്നു . റഷ്യയുടെ കൂടുതൽ സൈനികർ യുക്രൈൻ അതിർത്തിയോട് അടുക്കുന്നതായി സിബിഎസിന്റെ “ഫേസ് ദ നേഷൻ” എന്ന പരിപാടിയിൽ സ്റ്റോൾട്ടൻബെർഗാണ് മുന്നറിയിപ്പ് നൽകിയത്. 1945-ന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധസന്നാഹമാണ് റഷ്യ ഒരുക്കിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചർച്ച നടത്തി. 105 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ യുക്രൈനില്‍ […]

International News

ഇന്ത്യക്കാര്‍ക്ക് ആശ്വാസം;യുക്രൈനിൽ നിന്നുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

  • 17th February 2022
  • 0 Comments

യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്.യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്ത് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നിരുന്നു. യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം. എത്രയും പെട്ടെന്ന് യുക്രൈന്‍ വിടാന്‍ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുക്രൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന […]

error: Protected Content !!