മലയാളികളടക്കം 470 പേര്‍;ആദ്യ ഇന്ത്യന്‍ സംഘം വൈകിട്ട് മുംബൈയിലെത്തും
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി റൊമാനിയയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ഇന്ത്യൻ പൗരന്മരുമായി മുംബൈയിലേക്ക് തിരിച്ചു. വൈകുന്നേരം നാല് മണിക്ക് വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തും.മലയാളികള്‍ ഉള്‍പ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്.മുംബൈയിലെത്തുന്ന സംഘത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൻരെ നേതൃത്വത്തിൽ സ്വീകരിക്കും. ഡൽഹിയിലും മുംബൈയിലുമെത്തുന്ന സംഘത്തിലുള്ള മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.അതേസമയം, യുക്രൈൻ അധിനിവേശത്തെ അപലപിക്കുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെ കരട് റഷ്യ വെള്ളിയാഴ്ച വീറ്റോ ചെയ്തു. യുക്രെയിനിനെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുകയും […]