National News

യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നു;മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

  • 27th February 2022
  • 0 Comments

യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, കാർഖിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്നും അവിടെ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. . കൊടും തണുപ്പിൽ നടന്ന് പോളണ്ട് അതിർത്തിയിൽ എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ […]

National News

യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് സ്റ്റാലിൻ

  • 25th February 2022
  • 0 Comments

യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് വിദ്യാർത്ഥികളുടെ യാത്രാചിലവ് വഹിക്കുമെന്നു തമിഴ് നാട് സർക്കാർ. യുക്രൈ‌നിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു. തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. റഷ്യ യുക്രൈനെ ആക്രമിച്ച സാഹചര്യത്തിൽ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ് . ഇവരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് സൂചന. റൊമാനിയയിലേക്കും ഹംഗറിയിലേക്കും […]

National News

ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങുക ; ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദര്‍ശനത്തെ വിമർശിച്ച് ശശി തരൂർ

  • 24th February 2022
  • 0 Comments

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ റഷ്യയില്‍ സന്ദർശനം നടത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമർശിച്ച് ശശി തരൂർ. അല്പം ആത്മാഭിമാനമുണ്ടെങ്കില്‍ ഇമ്രാന്‍ ഖാന്‍ തിരികെ വരണമെന്ന് ശശി തരൂര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ശശി തരൂര്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്; 1979ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ ബി വാജ്പേയി ചൈന സന്ദര്‍ശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്‌നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി. ഇതൊരു മാതൃകയാക്കി എടുത്ത് […]

National News

യുക്രൈന്‍- റഷ്യ യുദ്ധം; വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ

  • 24th February 2022
  • 0 Comments

യുക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ഇന്ത്യ. യുക്രൈനില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി. സംഘർഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്രപെട്ടെന്നുള്ള നടപടി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് ഇന്നായിരുന്നു അതിപ്പോൾ […]

International News

വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടി; റഷ്യക്കെതിരെ അമേരിക്ക

  • 24th February 2022
  • 0 Comments

യുദ്ധത്തിൽ ലോകരാജ്യങ്ങൾ ഇടപെടരുതെന്നും എതിർത്തുനിൽക്കുന്നവർക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞതിന് പിന്നാലെ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി.യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ജോ ബൈഡൻ പറഞ്ഞു. യുക്രൈനിൽ മനുഷ്യക്കുരുതി നടക്കുകയാണെങ്കിൽ അതിൽ റഷ്യ ആയിരിക്കും പൂർണ ഉത്തരവാദിയെന്ന് ബൈഡൻ വ്യക്തമാക്കി. ലോകത്തിൻ്റെ പ്രാർത്ഥന യുക്രൈനൊപ്പമുണ്ട്. വൈറ്റ് ഹൗസിലിരുന്ന് ഇതൊക്കെ താൻ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉടൻ അമേരിക്കൻ ജനതയോട് സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

International News

യുക്രൈനിൽ സൈനിക നടപടി അനിവാര്യം;യുദ്ധം പ്രഖ്യാപിച്ച് റഷ്യ

  • 24th February 2022
  • 0 Comments

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്നും എന്തിനും തയ്യാറാണെന്നും പുടിൻ പറഞ്ഞു. ഡോൺബാസ് മേഖലയിലേക്ക് നീങ്ങാൻ സൈന്യത്തിന് പുടിൻ നിർദ്ദേശം നൽകി. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. റഷ്യൻ സൈന്യം യുക്രൈനിൽ കടന്ന് വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുടിൻ റഷ്യൻ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു […]

Kerala News

യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ കൂടുതല്‍ വിമാനം ഏര്‍പ്പെടുത്തണം; കെ. സുധാകരന്‍

  • 23rd February 2022
  • 0 Comments

യുദ്ധത്തിന്റെ നിഴലില്‍ കഴിയുന്ന യുക്രെയിനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനു കത്തുനല്കി. യുക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അടിയന്തരമായി മടങ്ങാന്‍ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങളില്ല. യുക്രെയിനും ഇന്ത്യയ്ക്കും ഇടയില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അതിലൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ […]

International News

യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സൂചന

  • 23rd February 2022
  • 0 Comments

യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സൂചന. റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ഥിരീകരിച്ച് രംഗത്തെത്തുന്നതിനിടെയാണ് റഷ്യയുടെ പിന്തുണയില്‍ സ്വതന്ത്രറിപ്പബ്ലിക്കുകളെന്ന് പ്രഖ്യാപിക്കപ്പെട്ട ലുബാന്‍സ്‌ക് റിപ്പബ്ലിക്കിനടുത്തുള്ള പ്രദേശത്തുനിന്ന് ബോംബ് സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് . ഈ പ്രദേശത്തുനിന്നും ആളുകള്‍ മാറിത്താമസിച്ചെന്നാണ് വിവരം. നയതന്ത്ര പരിഹാരം തേടാന്‍ താന്‍ ഇപ്പോഴും തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. തുറന്ന ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. എന്നാല്‍ രാജ്യത്തിന്റെ […]

error: Protected Content !!