kerala Kerala

യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

  • 30th June 2024
  • 0 Comments

കൊച്ചി: യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ കാലടി കൊറ്റമം സ്വദേശിയായ റെയ്ഗന്‍ ജോസ് (36) ആണ് മരിച്ചത്.നാല് മാസം മുന്‍പാണ് റെയ്ഗന്‍ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്‌സ് – യുകെ). നാലു വയസുള്ള ഈവ മകളാണ്.

International

ഏഴാം നൂറ്റാണ്ടിലെ തലയോട്ടിയിൽ നിന്ന് മുഖം പുനർനിർമിച്ച് ​ഗവേഷകർ

  • 20th June 2023
  • 0 Comments

1400 വർഷം പഴക്കമുള്ള തലയോട്ടിയിൽ നിന്ന് പെൺകുട്ടിയുടെ മുഖം പുനർനിർമിച്ച് ഗവേഷകർ. 2012 ൽ കേംബ്രിഡ്ജിലെ ട്രംപി​ഗ്ടൺ മെഡോസിൽ നിന്നാണ് പതിനാറുകാരിയുടെ തലയോട്ടിയുടെ അവശിഷ്ടങ്ങൾ ലഭിച്ചത്. ബ്രിട്ടണിലെ ആദ്യത്തെ ക്രിസ്ത്യൻ പെൺകുട്ടിയുടേതെന്ന് കരുതുന്നതായി ​ഗവേഷകർ പറഞ്ഞു. പെൺകുട്ടിയുടെ മുഖത്തിന്റെ നിറം, എല്ലുകളുടെയും പല്ലുകളുടെയും രൂപം, കണ്ണുകളുടെ വലിപ്പം തുടങ്ങിയവയെ കുറിച്ച് ​ഗവേഷകർ പഠനം നടത്തി വരികയാണ്. കണ്ടെടുത്ത തലയോട്ടിയ്ക്കൊപ്പം ഒരു സ്വർണ കുരിശും കൂടെയുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. ഈ കുരിശ് അടിസ്ഥാനമാക്കിയാണ് പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ പഠനവിധേയമാക്കുന്നത്. […]

International

യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; കുടുംബത്തെ കൊണ്ടുവരുന്നതില്‍ നിയന്ത്രണം

ലണ്ടന്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കുള്ള വിസ പരിമിതപ്പെടുത്തുമെന്ന് ബ്രിട്ടന്‍. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിലെത്തിയ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നല്‍കിയിരുന്ന അവകാശങ്ങള്‍ നീക്കുന്നതെന്ന് ബ്രിട്ടന്‍ അറിയിച്ചു. ജനുവരി മുതലാണ് ഇവ പ്രാബല്യത്തില്‍ വരുന്നത്. യുകെയില്‍ പഠിക്കുന്ന വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് പുതിയ നീക്കം തിരിച്ചടിയാകും. രാജ്യത്തേക്കുള്ള കുടിയേറ്റങ്ങള്‍ കുറയ്ക്കുമെന്നത് പ്രധാനമന്ത്രി ഋഷി സുനകിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. കുടിയേറ്റങ്ങള്‍ കുറയ്ക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ തേടുന്നതായി ഋഷി സുനക് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. […]

Kerala News

ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ മരണം;ഭർത്താവിനെതിരെ കൊലക്കുറ്റം,അഞ്ജുവിനെ കൊന്നത് ശ്വാസം മുട്ടിച്ച്,മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത് 30 ലക്ഷം രൂപ

  • 17th December 2022
  • 0 Comments

ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിന്റെ കൊലപാതകം ശ്വാസംമുട്ടിച്ചെന്ന് പൊലീസ്.കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഭർത്താവ് സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു.സാജു 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ തുടരും.വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ,നാലു വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് മരിച്ചത്. ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ഒന്നര വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. […]

International News

യുകെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

  • 3rd September 2022
  • 0 Comments

യു.കെയെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ.2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്.അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്. യു.കെ. (യുണൈറ്റഡ് കിങ്ഡം) ഇന്ത്യയ്ക്കു പിന്നില്‍ ആറാം സ്ഥാനത്താണുള്ളത്. അന്താരാഷ്ട്ര നാണയ […]

National News

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം ചരിത്രപരമെന്ന് മോദി സ്വീകരണത്തിന് നന്ദി പറഞ്ഞ് ബോറിസ് ജോണ്‍സണ്‍

  • 22nd April 2022
  • 0 Comments

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച സഹായിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരകരാർ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകും. കാലാവസ്ഥാ രംഗത്തെ ഇന്ത്യ-ബ്രിട്ടൻ സഹകരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. തനിക്ക് ലഭിച്ച സ്വീകരണത്തിന് ബോറിസ് നന്ദി പറയുകയും ചെയ്തു. ഇരു രാജ്യങ്ങളും […]

International News

യു.കെയിൽ കോവിഡ്​ മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വിദഗ്​ധർ

  • 20th June 2021
  • 0 Comments

യു.കെയിൽ കോവിഡ്​ മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്​സിൻ വിദഗ്​ധൻ. യു.കെയിൽ ഇതുവരെ 540 പേർക്ക്​ കോവിഡി​െൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട്​ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനുള്ള തീരുമാനത്തിൽ നിന്ന്​ യു.കെ പ്രധാനമന്ത്രി ബോറിസ്​​ ജോൺസൺ പിൻമാറിയിരുന്നു അതിവേഗത്തിൽ പടരുന്ന കോവിഡി​െൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ്​ മൂന്നാം തരംഗത്തിലേക്ക്​ നയിക്കുക. ഡോ.ആദം ഫിന്നാണ്​ വാക്​സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചത്​. രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്​. […]

International National News

ഇന്ത്യ – യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

  • 8th January 2021
  • 0 Comments

ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. 16 ദിവസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ലണ്ടനില്‍ നിന്ന് 246 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദില്ലിയിലെത്തി. ഡിസംബര്‍ 23 നാണ് അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ […]

National News

ജനിതക മാറ്റം സംഭവിച്ച കൊറോണ; രാജ്യത്ത്​ 82 പേർക്ക് സ്ഥിരീകരിച്ചു

  • 8th January 2021
  • 0 Comments

​ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ രാജ്യത്ത്​ 82 പേർക്ക് സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.ജനുവരി ആറുവരെ 73 പേർക്കാണ് ​ അതിവ്യാപന വൈറസ്​ ബാധ സ്​ഥിരീകരിച്ചിരുന്നത് .രോഗം സ്​ഥിരീകരിച്ച എല്ലാവരെയും പ്രത്യേക മുറിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായും സംസ്​ഥാന സർക്കാറുകളുടെ ​േനതൃത്വത്തിൽ ആരോഗ്യ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

International News

ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം വന്ന കൊവിഡ് പടരുന്നതിനാല്‍

  • 5th January 2021
  • 0 Comments

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്. ലോക്ക്ഡൗണ്‍ ഫെബ്രുവരി പകുതിവരെ തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനിതകമാറ്റം വന്ന കൊവിഡ് അതിവേഗത്തില്‍ പകരുന്നതായാണ് മനസിലാക്കുന്നതെന്നും നിര്‍ണ്ണായകമായ ഒരുവിഭാഗത്തിനെങ്കിലും വാക്സിന്‍ ലഭ്യമാക്കുന്നതുവരെ കനത്ത ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടണില്‍ കടുത്ത നിയന്ത്രണങ്ങള്‍ മുന്‍പും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രിട്ടണില്‍ 80,000ലധികം പേരാണ് കൊവിഡ് രോഗബാധിതരായത്. സമ്പൂര്‍ണ്ണ […]

error: Protected Content !!