പ്രിയ വര്‍ഗീസിന്റെ നിയമനം നിലനില്‍ക്കില്ലെന്ന് യുജിസി
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാവര്‍ഗീസിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചല്ലെന്ന നിലപാട് ആവര്‍ത്തിച്ച് യു.ജി.സി. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗവേഷണകാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നും യു.ജി.സി ചട്ടപ്രകാരം ഗവേഷണകാലം അധ്യാപനകാലമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേരള സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത മറുപടിയിലാണ് യു.ജി.സി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സര്‍ക്കാരും വൈസ് ചാന്‍സലറും സര്‍വകലാശാലയും പ്രിയയുടെ നിയമനം പിന്തുണച്ച് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.