National News

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം; ഇന്ത്യാ മുന്നണിയിലും ഭിന്നത

  • 7th September 2023
  • 0 Comments

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയിലും ഭിന്നത. മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്‌ ഉദയനിധിയുടെ പ്രസ്താവന പരസ്യമായി തള്ളണമെന്ന ആവശ്യവുമായി രംഗത്തെത്തി. മധ്യപ്രദേശ് തെരെഞ്ഞെടുപ്പ് മുൻനിർത്തിയാണ് കമൽനാഥിന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തൽ. ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നതിനിടെയാണ് വിവാദത്തില്‍ ഇന്ത്യാസഖ്യത്തില്‍ നിന്നും എതിര്‍സ്വരങ്ങള്‍ ഉയരുന്നത്. മധ്യപ്രദേശ് കൂടാതെ ഛത്തീസ്ഗഡിലും ഉടന്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സനാതന ധര്‍മ പരാമര്‍ശത്തിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് […]

National News

സനാതന ധർമത്തെകുറിച്ചുള്ള പരാമർശം ഹിന്ദുമതത്തിനെതിരാണെന്ന് ബിജെപി; സംവാദത്തിന് തയ്യാറാണെന്ന് ഉദയനിധി സ്റ്റാലിൻ

  • 4th September 2023
  • 0 Comments

സനാതന ധർമത്തെകുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെച്ചൊല്ലി വാക്പോര് രൂക്ഷമാകുന്നു.സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി, കോവിഡ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഉദയനിധിയുടെ പരാമർശം സനാതന ധർമം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ഹിന്ദുമതത്തിനെതിരാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. ഉദയനിധിക്കു പ്രതിരോധം തീർത്ത ഡിഎംകെ, അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ആരോപിച്ചു. നേതാക്കൾ ഇത്തരം പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഡിഎംകെ കൂടി ഉൾപ്പെട്ട പ്രതിപക്ഷ ‘ഇന്ത്യ’ […]

error: Protected Content !!