ചര്‍ച്ചയായി ഉദയ്പൂര്‍ കൊലപാതക കേസ് പ്രതികളുടെ ബിജെപി ബന്ധം;ആരോപണം നിഷേധിച്ച് പാർട്ടി
ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ ബിജെപി അംഗമാണെന്ന് കോണ്‍ഗ്രസ്. പ്രതികളില്‍ ഒരാളായ റിയാസ് അത്താരി ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പുറത്തുവിട്ടു. റിയാസ് അത്താരിക്കു ബിജെപിയുമായുള്ള ബന്ധം മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെന്ന് പവന്‍ ഖേര പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം അത്താരി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഖേര പറഞ്ഞു. ബിജെപി നേതാക്കളായ ഇര്‍ഷാദ് ചെയിന്‍വാല, മുഹമ്മദ് താഹിര്‍ എന്നിവര്‍ക്കൊപ്പം അത്താരി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്ന് പവന്‍ ഖേര പറഞ്ഞു.അതേസമയം ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം […]