സവർക്കർ തന്റെ ആരാധനാപാത്രം, അപമാനിക്കരുത് ; രാഹുൽ ഗാന്ധിയോട് ഉദ്ധവ് താക്കറെ
സവർക്കറെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. മാപ്പു പറയാൻ താൻ സവർക്കറല്ല, ഗാന്ധിയാണെന്നായിരുന്നു രാഹുലിന്റെ പരാമർശത്തിനെതിരെയാണ് താക്കറെ രംഗത്തെത്തിയത്. മാലേഗണിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. ‘ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറെ താൻ ആരാധനാപാത്രമായി കരുതുന്നു. അതിനാൽ തന്നെ സവർക്കറെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണ്’- ഉദ്ധവ് പറഞ്ഞു. […]
