Kerala

യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം: ജീവനക്കാരെ തടഞ്ഞ് പ്രവർത്തകർ, സമരത്തില്‍ വാക്കേറ്റം

സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വാക്കേറ്റം. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞതാണ് വാക്കേറ്റത്തിനിടയാക്കിയത്. സെക്രട്ടേറിയറ്റിന്റെ കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രതിഷേധം പുരോഗമിക്കുന്നത്. പ്രവര്‍ത്തകരു ഒരു ജീവനക്കാരി പ്രതിഷേധക്കാരോടു കയർക്കുന്നതും എന്തുവന്നാലും ജോലിക്കുകയറുമെന്നും പറയുന്നുണ്ട്. വനിതാ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പ്രതിഷേധക്കാരുടെയും ജീവനക്കാരിയുടെയും ഇടയിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. […]

Kerala kerala politics News

പ്രസംഗിക്കാൻ തുടങ്ങവേ വേദിയിൽ കുഴഞ്ഞു വീണ് എം.കെ.മുനീർ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനെതിരെ പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എംഎൽഎ കുഴഞ്ഞു വീണു. മൈക്കിനു മുന്നിൽ നിൽക്കവേയാണ് ദേഹാസ്വാസ്ഥ്യമുണ്ടായി മുനീർ കുഴഞ്ഞുവീണത്. മുനീറിനൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി. തുടർന്ന് അദ്ദേഹം വേദി വിട്ടു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിൽ ദുർഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നിൽ സമരം ചെയ്യുന്നത്.

error: Protected Content !!