Kerala

‘കുതന്ത്രങ്ങളിലൂടെ ഇനി ജയിക്കാനാകില്ല; വോട്ടർ പട്ടിക ശുദ്ധീകരിച്ചാൽ എൽഡിഎഫ് , യുഡിഎഫ് കുടുങ്ങും’; കെ. സുരേന്ദ്രൻ

  • 28th October 2025
  • 0 Comments

പരിഷ്കൃത ജനാധിപത്യ സംവിധാനത്തിൽ ആദ്യം നടപ്പാക്കേണ്ടതാണ് എസ്ഐആർ എന്ന് ബി. ജെ. പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടർ പട്ടിക പരിഷ്കരിക്കുന്നത് ബിജെപി അല്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണ്. വോട്ടർ പട്ടിക ശുദ്ധീകരിച്ചാൽ എൽഡിഎഫും യുഡിഎഫും കുടുങ്ങുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കുതന്ത്രങ്ങളിലൂടെ ഇനി ജയിക്കാനാകില്ല എന്നതാണ് എൽഡിഎഫിനും യുഡിഎഫിനും ഭീതി ഉണ്ടാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ കാര്യമാണ് കഷ്ടം. അന്യരാജ്യങ്ങളിൽ നിന്ന് നുഴഞ്ഞ് കയറിയവർക്ക് പോലും കോൺഗ്രസ് ഐഡി കാർഡ് നൽകി. വോട്ട് […]

Local

നഗരസഭയിലെ വോട്ടര്‍ ലിസ്റ്റ് സംബന്ധിച്ച യു.ഡി.എഫ് ആരോപണം രാഷ്ട്രീയ പ്രേരിതം എല്‍.ഡി.എഫ് കൊടുവള്ളി നഗരസഭ

  • 28th October 2025
  • 0 Comments

കൊടുവള്ളി നഗരസഭയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ ലിസ്റ്റില്‍ കൃത്രിമം നടന്നതായുള്ള യു .ഡി.എഫ് ആരോപണത്തിൽ രാഷ്ട്രീയ പ്രേരിതമാണെന്നും പരാജയം മുന്‍കൂട്ടി കണ്ടതിലുള്ള വെപ്രാളമാണ് ആക്ഷേപങ്ങളുടെ അടിസ്ഥാനമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭയില്‍ ഭരണത്തിലുള്ള യു.ഡി.എഫ് നേതാക്കള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഏതാനും ഉദ്യോഗസ്ഥരെയും മുന്‍ സെക്രട്ടറിയെയും ഉപയോഗപ്പെടുത്തി കരട് വോട്ടര്‍ ലിസ്റ്റില്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥ തല […]

kerala

സ്വർണ്ണപ്പാളി വിവാ​ദം; സമരം പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും

  • 7th October 2025
  • 0 Comments

സ്വർണ്ണപ്പാളി വിവാ​ദത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. കോൺഗ്രസിന് പുറമേ യുഡിഎഫും സമരമുഖത്തേക്ക്. ചെങ്ങന്നൂരിൽ നിന്നും പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും. യുഡിഎഫ് പദയാത്ര വൈകുന്നേരത്തെ യുഡിഎഫ് യോഗത്തിൽ തീരുമാനമാകും. ബിജെപിയും വിഷയത്തിൽ സമരം പ്രഖ്യാപിച്ചു. ശബരിമലയെ തകർക്കാൻ ശ്രമിച്ച അതേ ശക്തികളാണ് മോഷണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കുറ്റപ്പെടുത്തി. നാളെ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. 9, 10 തിയതികളിൽ എല്ലാ […]

National

കന്യാസ്ത്രീകളുടെ അറസ്റ്റ്: പാര്‍ലമെന്റിന് മുമ്പില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന് മുമ്പില്‍ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കവാടത്തിലാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, എം.കെ. പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുല്‍ സമദ് സമദാനി എന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിനും ബജ്രംഗ്ദളിനും എതിരെ എം.പിമാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കൂടാതെ, […]

kerala Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും. മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും […]

kerala Kerala

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; പുനരധിവാസം വൈകുന്നതില്‍ യുഡിഎഫ് പ്രതിഷേധം, കളക്ട്രേറ്റ് ഉപരോധിക്കുന്നു

  • 28th February 2025
  • 0 Comments

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെയും പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ചും യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു. ദുരന്തബാധിതരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ഇന്നലെ വൈകുന്നേരം രാപകല്‍ സമരം ആരംഭിച്ചിരുന്നു. ദുരന്തബാധിതര്‍ക്ക് 10 സെന്റ് ഭൂമി നല്‍കണമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടു. ഏഴ് സെന്റ് ഭൂമി നല്‍കുകയെന്നത് സര്‍ക്കാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്നും ദുരന്തബാധിതരോട് ഈ വിഷയം ചര്‍ച്ച ചെയ്തില്ലായെന്നും ടി സിദ്ദിഖ് ആരോപിച്ചു. പത്ത് […]

Local

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഫയലുകള്‍ ശുചിമുറിയില്‍ : യുഡിഎഫ് പ്രതിഷേധം

  • 13th February 2025
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നവീകരണത്തിന്റെ ഭാഗമായി ലേലം ചെയ്ത് വിറ്റ പഞ്ചായത്തിലെ ഫയലുകള്‍ ശുചിമുറിക്ക് മുന്നില്‍ കൂട്ടിയിട്ടതില്‍ യു.ഡി.എഫ് പ്രതിഷേധം. കുന്ദമംഗലം പഞ്ചായത്തില്‍ ഒഴിവാക്കിയ ഫയലുകളാണ് പഞ്ചായത്തിന്റെ ശുചിമുറിക്ക് മുന്നില്‍ കൂട്ടിയിട്ടത്. പഞ്ചായത്ത് അവധി ദിവസായ കഴിഞ്ഞ ഞായറാഴ്ചയാണ് പഞ്ചായത്തിലെ ഫയലുകള്‍ എടുത്ത് മാറ്റിയത്. ജനങ്ങളുടെ പ്രധാനപ്പെട്ട രേഖകളാണ് ശുചിമുറിക്ക് മുന്നില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കാള്‍ പറഞ്ഞു. പ്രതിഷേധവുമായി പഞ്ചായത്തിലേക്കെത്തിയ യു ഡിഎഫ് പ്രവര്‍ത്തകരായപ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. നടപടി […]

kerala Kerala

പ്രിയങ്ക ഗാന്ധിയുടെ പരിപാടികള്‍ അറിയിച്ചില്ല; യുഡിഎഫ് മലപ്പുറം ജില്ലാ നേതൃത്വത്തിന് അതൃപ്തി

  • 11th February 2025
  • 0 Comments

പ്രിയങ്കയുടെ പരിപാടികള്‍ അറിയിക്കാത്തതില്‍ മലപ്പുറം ജില്ലാ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി. പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിഞ്ഞിരുന്നില്ല. ആരും അറിയിച്ചിരുന്നില്ലന്നും യുഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനര്‍ അഷറഫ് കൊക്കൂര്‍ പറഞ്ഞു. പരിപാടി അറിഞ്ഞിരുന്നില്ലെന്ന് ചെയര്‍മാന്‍ പിടി അജയ്‌മോഹനും വ്യക്തമാക്കി. ഇരുവരും പ്രിയങ്ക ഗാന്ധിയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. പ്രിയങ്ക കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മലപ്പുറത്തുണ്ടായിരുന്നു. പരിപാടികള്‍ക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കണ്‍വീനറും ചെയര്‍മാനും പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്. മൂന്ന് […]

kerala Kerala kerala politics

വോട്ടുകള്‍ വാരിക്കൂട്ടി പ്രിയങ്ക ഗാന്ധി മുന്നോട്ട്; ചെറുത്തു നില്‍ക്കാന്‍ പോലുമാവാതെ സത്യന്‍ മൊകേരിയും നവ്യ ഹരിദാസും

  • 23rd November 2024
  • 0 Comments

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ പ്രിയങ്ക ഗാന്ധി കുതിക്കുന്നു. തുടക്കം മുതല്‍ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയുടെ ഭൂരിപക്ഷം ഒരുലക്ഷം പിന്നിട്ടിരിക്കുന്നു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ സത്യന്‍ മൊകേരി നേടുന്നതിനേക്കാള്‍ നാലിരട്ടി വോട്ട് സ്വന്തം പേരിലാക്കിയാണ് പ്രിയങ്ക മുന്നേറുന്നത്. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. ഒരു പോരാട്ടം പോലും പ്രിയങ്കക്ക് സമ്മാനിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല എന്നത് വോട്ടെണ്ണലില്‍ വ്യക്തമാണ്. പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വോട്ടര്‍മാര്‍ […]

Kerala kerala kerala politics

‘ട്രോളി’ക്ക് മറുപടി ‘ട്രോളി’ തന്നെ; രാഹുലിന്റെ മുന്നേറ്റത്തില്‍ ട്രോളി ബാഗുമായി ആഘോഷം തുടങ്ങി യുഡിഎഫ്

  • 23rd November 2024
  • 0 Comments

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങി. ട്രോളി ബാഗുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാഗില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ റെയ്ഡ് നടന്നത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലുള്‍പ്പെടെ അര്‍ധരാത്രിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നു കണ്ടെത്താനായിരുന്നില്ല. പിന്നീട് നീല ട്രോളി ബാഗുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട രാഹുല്‍ തന്റെ വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

error: Protected Content !!