ദാവൂദ് ബിജെപിയില്‍ ചേര്‍ന്നാല്‍, ഒറ്റരാത്രികൊണ്ട് വിശുദ്ധനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉദ്ധവ് താക്കറെ
ബിജെപിയെ കപട ഹിന്ദുത്വ പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബിജെപിക്കൊപ്പം സഖ്യത്തില്‍ ചേര്‍ന്ന് 25 വര്‍ഷം നശിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈയില്‍ നടന്ന മെഗാ റാലിയിലായിരുന്നു ബിജെപിക്കെതിരെയുള്ള താക്കറെയുടെ പരാമര്‍ശം. ഗുണ്ടാസംഘത്തലവനായ ദാവൂദ് ഇബ്രാഹിം പോലും ബിജെപിയില്‍ ചേര്‍ന്നാല്‍ ഒറ്റരാത്രികൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് അദ്ദേഹം വാദിച്ചു. ‘ഈ ദിവസങ്ങളിലായി അവര്‍ ദാവൂദിനെയും അവന്റെ സഹായികളെയും പിന്തുടരുകയാണ്. എന്നാല്‍ ദാവൂദ് ബിജെപിയില്‍ ചേര്‍ന്നാല്‍, ഒറ്റരാത്രികൊണ്ട് വിശുദ്ധനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ദാവൂദ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ ഉടനെ ഒരു […]