‘തൊഴില്‍, ജാതി അധിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്ന ഡയലോഗുകള്‍ ഇനിയുണ്ടാകില്ല’; തിരക്കഥാകൃത്ത് ഉദയകൃഷ്ണ
മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. സിനിമകളിലെ സ്ത്രീവിരുദ്ധ, ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ കൊണ്ട് പലപ്പോഴും വിമര്‍ശനം നേരിട്ടിരുന്ന ഉദയകൃഷ്ണ ഇനിമുതല്‍ അത്തരത്തില്‍ ഡയലോഗുകള്‍ എഴുതില്ലെന്ന പ്രഖ്യാപനവുമായി വന്നിരിക്കുകയാണ്. മലയാള മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണ വിമര്‍ശനങ്ങളെ ഉള്‍കൊണ്ട് തന്റെ തിരുത്ത് അറിയിച്ചത്. തൊഴില്‍, ജാതി എന്നിവ ആക്ഷേപിച്ച് കൊണ്ടുള്ള ഡയലോഗുകള്‍ പുതിയ സിനിമ ആറാട്ടിലുണ്ടാകില്ല. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ജനതയോടാണ് സംസാരിക്കുന്നത്. അത് മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ട് പോകാനാവില്ലെന്ന് […]