Local

ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ പിറകെയുള്ള മത്സരിച്ചോട്ടം ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമകളാക്കുന്നു; യു സി രാമന്‍

  • 6th September 2024
  • 0 Comments

കുന്ദമംഗലം: വ്യായാമ രഹിതമായ ജീവിതവും ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ പിറകെയുള്ള മത്സരിച്ചോട്ടവും യുവാക്കളെ പോലും ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമകളാക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഇളം തലമുറയെ ശക്തമായി ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി പാഠ്യപുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് യുസി രാമന്‍ പറഞ്ഞു.കുന്ദമംഗലം നൊച്ചിപ്പോയില്‍ സൗഹൃദം അയല്‍പക്ക വേദി മലബാര്‍ ഗോള്‍ഡിന്റെയും ഇഖ്‌റ ആശുപത്രിയുടെയും സഹകരണത്തോടുകൂടി സംഘടിപ്പിച്ച കിഡ്‌നി രോഗനിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പാറപ്പുറത്ത് രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോക്ടര്‍ ദര്‍ശന , ശശിധരന്‍ […]

Kerala News

ഉത്തരവ് പിൻവലിച്ചാൽ മാത്രം പോരാ കുടിശ്ശികയും നൽകണം ; യു സി രാമൻ

  • 19th November 2023
  • 0 Comments

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്ക് പ്രത്യേക സംരക്ഷണ സമിതിയുണ്ടാക്കി വിഭവ സമാഹരണം നടത്തണമെന്ന വിചിത്ര സർക്കുലർ പിൻവലിച്ചതിനൊപ്പം കുടിശിക തുക അനുവദിക്കാനുള്ള നടപടി കൂടി സർക്കാർ സ്വീകരിക്കണം. അല്ലാത്ത പക്ഷം നവകേരള സദസ് കടന്ന് പോകുമ്പോഴുള്ള പ്രതിഷേധത്തെ മറികടക്കുന്നതിനുള്ള തന്ത്രമായി മാത്രമെ ഈ നടപടിയെ കാണാൻ സാധിക്കു. പിഞ്ചു മക്കൾക്ക് ഭക്ഷണം കൊടുത്ത ഫണ്ട് അനുവദിച്ചു കിട്ടാൻ അധ്യാപകരെ കോടതി കയറ്റിച്ച സർക്കാറാണിത്. അതിന് ശേഷവും കൃത്യമായി ഫണ്ട് നൽകാത്ത സ്ഥിതിയാണ്. മികച്ച വിദ്യാലയ അന്തരീക്ഷം നിലനിൽക്കണമെങ്കിൽ […]

Local

ഖാഇദെ മില്ലത്ത് സെന്റര്‍ ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകും. യു.സി. രാമന്‍

  • 21st August 2023
  • 0 Comments

കോഴിക്കോട്. രാജ്യ തലസ്ഥാനത്ത് ഉയരുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ തലത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമുന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദളിത് പിന്നോക്ക വിരുദ്ധ രാഷ്ട്രീയ സാഹചര്യത്തില്‍ ഐക്യപ്പെടലിന്റെ കേന്ദ്രമായി ഖാഇദെ മില്ലത്ത് സെന്റര്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണത്തില്‍ നിശ്ചിത ക്വാട്ട പൂര്‍ത്തിയാക്കിയ വാര്‍ഡ് ശാഖ കമ്മിറ്റികള്‍ക്ക് […]

Kerala

ഓണത്തിന് നാട്ടുകാരെ പട്ടിണിയിലാക്കരുത്: യുസി രാമൻ

  • 3rd August 2023
  • 0 Comments

കോഴിക്കോട്: ഓണത്തിന് നാട്ടുകാരെ പട്ടിണിയിലാക്കരുതെന്ന് യു സി രാമൻ. ഓണക്കാലത്തു വെള്ളക്കാർഡ് ഉടമകൾക്ക് രണ്ട് കിലോ അരി മാത്രമേ വിതരണം ചെയ്യുകയുള്ളൂ എന്നുള്ള സർക്കാർ തീരുമാനം നീതികരിക്കാൻ കഴിയാത്തതാണ്. പുതുതായി കാർഡിന് അപേക്ഷിക്കുന്ന തൊഴിൽരഹിതരായ കുടുംബങ്ങൾക്കും അതി ദാരിദ്രർക്കും കാലങ്ങളായി വെള്ള കാർഡാണ് സംസ്ഥാന സർക്കാർ നൽകുന്നത് എന്നിരിക്കെ സർക്കാരിന്റെ ഈ സമീപനം ഓണത്തിന് പതിനായിര കണക്കിന് കുടുംബങ്ങളിൽ പട്ടിണി ഉണ്ടാക്കുമെന്നും പ്രസ്താവനയിലൂടെ യുസി രാമൻ പറഞ്ഞു. ഇത്തവണ ഓണത്തിന് എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ കിറ്റും […]

Local News

സീതി സാഹിബിന്റെ അറുപത്തി രണ്ടാം ചരമ വാർഷികം; കുറിപ്പ് പങ്ക് വെച്ച് യു സി രാമൻ

  • 17th April 2023
  • 0 Comments

സീതി സാഹിബിന്റെ അറുപത്തിരണ്ടാം ചരമ വാർഷിക ദിനമായ ഇന്ന് സാമൂഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്ക് വെച്ച് യു സി രാമൻ. യഥാർത്ഥ ജനാധിപത്യ, മതേതര, മുസ്ലിം ന്യൂനപക്ഷ, ദളിത് , പിന്നോക്ക സംയമന രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന മാതൃകയായിരുന്നു മഹാനായ സീതിസാഹിബെന്ന് യു സി രാമൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം യഥാർത്ഥ ജനാധിപത്യ, മതേതര, മുസ്ലിം ന്യൂനപക്ഷ, ദളിത് , പിന്നോക്ക സംയമന രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന മാതൃകയായിരുന്നു മഹാനായ സീതിസാഹിബ്. […]

Kerala News

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ച കള്ളം,ന്യായീകരണം വസ്തുതകൾക്ക് വിരുദ്ധം;യുസി രാമൻ

  • 28th July 2022
  • 0 Comments

നരഹത്യ, തെളിവു നശിപ്പിക്കൽ കേസുകളിൽ കോടതി വിചാരണ നേരിടുന്ന കുറ്റാരോപിതനായ ഐ എ എസ്‌ ഉദ്യോഗസ്ഥനെ ആലപ്പുഴ ജില്ലാ കളക്ടറായി വിധി വരും മുമ്പ് നിയമിച്ചതിന് മുഖ്യമന്ത്രി പറഞ്ഞ ന്യായീകരണം വസ്തുതകൾക്കു വിരുദ്ധമാണെന്ന് കുന്ദമംഗലം മുൻ എം എൽ എ യു സി രാമൻഐ എ എസ്‌കാരുടെ സർവ്വീസ് ജീവിതത്തിൽ, അവർ ജില്ലാകളക്ടർമാരായി സേവനം ചെയ്യണമെന്നത് സത്യമാണ്. പക്ഷേ , അതിന് അടിയന്തിര പ്രാധാന്യമുള്ള സമയക്രമം ഒന്നുമില്ല എന്നതാണ് വാസ്തവം അദ്ദേഹം പറഞ്ഞുഉദാഹരണത്തിന് ശ്രീ ഹർബജൻ സിംഗ് […]

Kerala News

മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ഗൗരവമേറിയത്; യു സി രാമന്‍

മന്ത്രി സജി ചെറിയാന്‍ നടത്തിയ ഭരണഘടനക്കെതിരെയുള്ള പ്രസംഗം അങ്ങേയറ്റം ഗൗരവതരമാണ് എന്ന ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമന്‍ പറഞ്ഞു. ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിക്ക് ഒരിക്കലും തന്നെ ഇത്രയും മോശമായി ഭരണഘടന ക്കെതിരെ സംസാരിക്കാന്‍ കഴിയില്ല. ഇനി ഒരു നിമിഷം പോലും അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല എന്നും സിപിഐഎം പാര്‍ട്ടിയുടെ പ്രഖ്യാപിത നയം തന്നെയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയമേ അദ്ദേഹം രാജിവെക്കുക അല്ലെങ്കില്‍ […]

Local

പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണം – യു.സി. രാമൻ

  • 5th September 2020
  • 0 Comments

കുന്ദമംഗലം : സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിക്കുന്ന ദളിത്-ആദിവാസി ജനവിഭാഗങ്ങളെ ഏറ്റവും കൂടുതൽ മോശമായി ബാധിക്കാൻ പോകുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന മുൻ എം എൽ എ യു സി രാമൻ ആവശ്യപെട്ടു. നിലവിലെ പൊതു വിദ്യഭ്യാസ സമ്പ്രദായത്തെ അടിമുടി പൊളിച്ചെഴുതുന്നതും ഉന്നത വിദ്യഭ്യാസ രംഗത്തെ മുഴുവനായും സ്വകാര്യവത്ക്കരിക്കുന്നതുമാണ് ഈ നയം. ഉന്നത വിദ്യഭ്യാസ കച്ചവട താൽപ്പര്യാർത്ഥം കോർപ്പറേറ്റുകൾക്ക് തുറന്ന് കൊടുക്കുന്ന പുതിയ വിദ്യഭ്യാസ നയം എന്ന ആക്ഷേപവും നിലനിൽക്കുന്ന ഈ വേളയിൽ കേന്ദ്ര […]

Trending

ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഒരു മാസം കൂടി സമയമനുവദിക്കണം: യു സി രാമൻ

കോഴിക്കോട്: ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ഭവനരഹിതർക്കനുവദിക്കുന്ന സൗജന്യ ഭവനത്തിനുള്ള അപേക്ഷയുടെ അവസാന തിയ്യതി ഈ മാസം 14 എന്നത് ഒരു മാസം കൂടി നീട്ടി നൽകുകയും ഫോർമാലിറ്റികളിൽ ഇളവ് അനുവദിക്കുകയും വേണമെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ യു സി രാമൻ ആവശ്യപ്പെട്ടു. നമ്മുടെ സംസ്ഥാനത്ത് ഏകദേശം അഞ്ഞൂറോളം കണ്ടയിന്മന്റ് സോണുകളുണ്ട് അതു പോലെ അക്ഷയ സെന്ററുകൾ പലതുമിപ്പോൾ തുറക്കുന്നില്ല, സർക്കാർ ആഫീസുകളിൽ ഉദ്യോഗസ്ഥർ പകുതി മാത്രമേ ഹാജരുള്ളൂ, സാമൂഹ്യ അകലം എല്ലായിടങ്ങളിലും അപേക്ഷകർ പാലിക്കേണ്ടതുമുണ്ട്. […]

Local

സർക്കാർ മേനി പറച്ചിൽ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി യു സി രാമൻ

കോഴിക്കോട് : മഹാമാരിയുടെ പ്രതിസന്ധിക്കാലത്ത് വിദ്യാർത്ഥികളെ നിർബന്ധിച്ച് പരീക്ഷയെഴുതിക്കുകയാണ് കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പുമെന്ന് കുന്ദമംഗലം മുൻ എം എൽ എ യു സി രാമൻ . ഇത്രയും വെല്ലുവിളികൾ നിറഞ്ഞ കൊറോണക്കാലത്ത് വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും സമ്മർദ്ധത്തിലാക്കി അപായപ്പെടുത്തുകയാണ് പിണറായി സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു. നിരന്തരം മാറ്റിവയ്ക്കപ്പെട്ട പരീക്ഷകൾക്ക് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയെന്ന് മേനി നടിച്ച സർക്കാർ വിദ്യാർത്ഥികളെയും. രക്ഷിതാക്കളെയും അപമാനിക്കുകയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തി മൂന്ന് ലെയർ മാസ്ക്ക് എന്ന […]

error: Protected Content !!