News

ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ

കൊച്ചി : ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേസിലെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായശേഷമെ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കാനാകൂവെന്നും യുഎഇ അറിയിച്ചു. ഒക്‌ടോബർ ആറിനാണ് ഫൈസൽ ഫരീദ് യുഎഇയിൽ അറസ്റ്റിലായെന്ന വാർത്ത എൻഐഎ പുറത്തുവിടുന്നത്. യുഎഇയിലേക്ക് പോയ എൻഐഎ സംഘം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതിയിൽ എൻഐഎ പറഞ്ഞിരുന്നു. ഫൈസലിന് എതിരായ കേസിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് യുഎഇ പറയുന്നത്. കേസുകളുടെ വിചാരണ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫൈസലിനെ നാടുകടത്താനാകൂ എന്നാണ് യുഎഇ പറയുന്നത്. രാജ്യം […]

Sports

ഐ പി എല്ലിന് സെപ്തംബർ 19 നു തുടക്കം ഉദ്ഘാടന മത്സരത്തിൽ മുബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍കിംഗ്‌സും ഏറ്റുമുട്ടും

  • 6th September 2020
  • 0 Comments

മുംബൈ: ഐ.പി.എല്‍ 2020 മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്തിറക്കി ഈ മാസം 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇ യിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് . അബുദാബിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ നേരിടും. . വൈകീട്ട് 3.30നാണ് ഉദ്ഘാടന മത്സരം. എല്ലാ ദിവസത്തേയും പോരാട്ടങ്ങള്‍ വൈകീട്ട് 7.30നാണ്. 24 മത്സരങ്ങള്‍ ദുബൈയിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമായി അരങ്ങേറും.

International

ബലി പെരുന്നാളിന് മുന്നോടിയായി 515 തടവുകാരെ വിട്ടയക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

  • 24th July 2020
  • 0 Comments

അബുദാബി: ബലി പെരുന്നാളിന് മുന്നോടിയായി തടവുകാര്‍ക്ക് മാപ്പ് നല്‍കി യുഎഇ പ്രസിഡന്റിന്റെ ഉത്തരവ് 515 തടവുകാര്‍ക്കാരെയാണ് വെറുതെ വിട്ടയക്കുക. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് ഉത്തരവിറക്കിയത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരാണിവര്‍. മോചനത്തിന് ആവശ്യമായ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ യുഎഇയുടെ മാനുഷിക പരിഗണനയാണ് ഇക്കാര്യം നടപ്പിലാക്കാൻ കാരണമായതെന്നും കുറിപ്പിൽ പറയുന്നു.

News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ എപ്പെക്സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെങ്കിലും രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ഇവിടം സുരക്ഷിതമല്ലെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. ഏതേസമയം ഐപിഎല്‍ ട്വന്റി20 ടൂര്‍ണമെന്റ് ദുബായില്‍ നടത്താനും ബിസിസിഐക്കു പദ്ധതിയുണ്ട്. ഇതിനായി ദുബായില്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായും സൂചനയുണ്ട്. ടി20 ലോക കപ്പിനെ കുറിച്ച് ഐ.സി.സിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.

International

അവധിക്കായ് എത്തിയവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല; തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നതും നിര്‍ത്തി വെച്ചു

താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് വിലക്ക് നിലവില്‍ വരും. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിസ വിലക്ക്. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അവധിയെടുത്ത് സ്വന്തം രാജ്യത്തേക്ക് പോയവര്‍ ഇവിടത്തെ യു.എ.ഇ പ്രതിനിധിയുമായി ബന്ധപ്പെടാനും യു.എ.ഇയിലേക്കുള്ള തിരിച്ചു പോക്കിന്റെ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ വേണ്ടി […]

International

ചൈനക്ക് പിന്നാലെ യുഎഇയില്‍ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു

ചൈനക്ക് പിന്നാലെ യുഎഇയില്‍ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കുന്ന വിധത്തില്‍ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Sports

സൗകര്യമൊരുക്കിയില്ല; യുഎയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ്

  • 12th September 2019
  • 0 Comments

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണിന് മുന്നോടിയായി യുഎഇയില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നാട്ടിലേക്ക് മടങ്ങുന്നു. പ്രമോട്ടര്‍മാര്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ടീമിന്റെ നിലവാരം ഇടിച്ച് താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് അവരില്‍ നിന്ന് ഉണ്ടായതെന്നും ഉള്ള കാരണത്താലാണ് ബ്ലാസ്‌റ്റേഴ്‌സ് മടങ്ങുന്നത്. മിര്‍ച്ചി സ്‌പോര്‍ട്‌സ് ആയിരുന്നു യുഎഇയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രമോട്ടര്‍മാര്‍. ഒരേയൊരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ കളിച്ചത്. ഡിബ്ബ അല്‍ഫുജൈറ ഫുട്‌ബോള്‍ ക്ലബ്ബിനെതിരെ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. […]

error: Protected Content !!