അവിവാഹിതര്‍ക്ക് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശിക്ഷയില്ല, 21 കഴിഞ്ഞാല്‍ മദ്യപിക്കാം; ശിക്ഷാനിയമങ്ങളില്‍ മാറ്റവുമായി യുഎഇ
യുഎഇയില്‍ സിവില്‍ ക്രിമിനല്‍ ശിക്ഷാനിയമങ്ങളിലെ സമഗ്ര മാറ്റത്തിന് അംഗീകാരം നല്‍കി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍. പ്രവാസികളുടെ വില്‍പ്പത്രവും പിന്തുടര്‍ച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇതോടെ മാറ്റമുണ്ടാകും. ചില നിയമങ്ങള്‍ എടുത്ത് മാറ്റി പകരം പുതിയവ കൂട്ടിച്ചേര്‍ത്തുമാണ് പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇനി ശിക്ഷയില്ല. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഇതുവരെ ശിക്ഷാര്‍ഹമായിരുന്നു. […]